22 Dec 2025 5:37 PM IST
വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ നിന്ന് നഷ്ടക്കണക്കുകള്‍ മാത്രം; വില കിട്ടാതെ കര്‍ഷകര്‍
MyFin Desk
Summary
കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നതിലും ക്വിന്റലിനു 10,000 രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വയനാട്ടില്‍ വിളവെടുപ്പു സമയത്ത് ഇത്തവണ കാപ്പി വിലയില്‍ കുറവ്. കാപ്പി പരിപ്പിനു ചരിത്രത്തിലെ ഉയര്‍ന്ന വിലയായിരുന്നു കഴിഞ്ഞ വര്‍ഷം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാപ്പി പരിപ്പ് ക്വിന്റലിന് 44,500 രൂപയും ഉണ്ട ക്വിന്റലിന് 23,000 രൂപയും ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കാപ്പി പരിപ്പ് ക്വിന്റലിന് 34,500 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 19,000 രൂപയുമാണ്.
കഴിഞ്ഞ മാര്‍ച്ച് പകുതിയോടെ ആയിരുന്നു റെക്കോര്‍ഡ് വിലയിലേക്ക് കാപ്പി ഉയര്‍ന്നിരുന്നു. വിളവെടുപ്പു സമയത്തു ഉണ്ടായിരുന്ന വില പടിപടിയായി ഉയര്‍ന്നു കുറഞ്ഞ ദിവസം പരിപ്പ് ക്വിന്റലിന് 50,000 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 25,700 രൂപയിലും എത്തി. പിന്നീട് കുറഞ്ഞു ജൂലൈ മാസത്തോടെ കാപ്പി പരിപ്പ് ക്വിന്റലിന് 34,500 രൂപയില്‍ എത്തി. ഈ വിലയിലാണ് ഇപ്പോള്‍ ഇടിവുണ്ടായിരിക്കുന്നത്.
ഒരു മാസം മുന്‍പ് വരെ 36,000 രൂപ വില ഉണ്ടായിരുന്നു.
വിളവെടുപ്പു കഴിയുന്നതോടെ ഉല്‍പാദനത്തിലെ വ്യത്യാസം അനുസരിച്ചു വില വര്‍ധിക്കുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിലെ ആവശ്യകതയും ഉല്‍പാദനത്തിലെ അളവും അനുസരിച്ചു കാപ്പി വിലയില്‍ മാറ്റമുണ്ടാകാറുണ്ടെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
