image

16 Dec 2025 3:38 PM IST

Agriculture and Allied Industries

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവ്

MyFin Desk

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവ്
X

Summary

കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 28 ശതമാനം കുറവാണ് ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


നവംബറില്‍ ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു. പ്രതിമാസം 11 ശതമാനമാണ് ഇടിവ്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 28 ശതമാനമാണ് ഇറക്കുമതി കുറഞ്ഞത്. ശുദ്ധീകരിച്ച പാം ഓയിലിന്റെ കയറ്റുമതി 3,500 ടണ്ണായി കുറഞ്ഞുവെന്നും സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡാറ്റ വ്യക്തമാക്കുന്നു.

അസംസ്‌കൃത സൂര്യകാന്തി, സോയാബീന്‍ എണ്ണകളുടെ ഇറക്കുമതിയും നവംബറില്‍ കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ 1 ലെ ഭക്ഷ്യ എണ്ണയുടെ സ്റ്റോക്ക് നവംബര്‍ 1 ലെ 1.73 ദശലക്ഷം ടണ്ണില്‍ നിന്ന് 1,62 ദശലക്ഷം ടണ്ണായി കുറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ആവശ്യകതയുടെ 50 -60 ശതമാവും ഇറക്കുമതിയാണ്.