28 Dec 2025 5:52 PM IST
Notification ;ഇന്നത്തെ അറിയിപ്പ് ; റാബി-II സീസണ്‍ അപേക്ഷകള്‍ 31 വരെ സമര്‍പ്പിക്കാം.
MyFin Desk
Summary
അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളിലൂടെയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം.
കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി റാബി-II 2025 സീസണ്‍ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളിലൂടെയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.
അല്പം ശ്രദ്ധിക്കാം
അപേക്ഷ സമര്‍പ്പിച്ച ശേഷം കര്‍ഷകര്‍ക്ക് ലഭിക്കുന്ന പോളിസി കോപ്പി പരിശോധിക്കുകയും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇന്‍ഷുറന്‍സ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
