image

4 March 2026 6:59 PM IST

Agriculture and Allied Industries

മധ്യേഷ്യന്‍ സംഘര്‍ഷം കാരണം ഇന്ത്യയിലേക്കുള്ള ഈന്തപ്പഴം കയറ്റുമതി പ്രതിസന്ധിയില്‍

MyFin Desk

മധ്യേഷ്യന്‍ സംഘര്‍ഷം കാരണം ഇന്ത്യയിലേക്കുള്ള ഈന്തപ്പഴം കയറ്റുമതി പ്രതിസന്ധിയില്‍
X

Summary

വരും ദിവസങ്ങളില്‍ സ്റ്റോക്ക് തീര്‍ന്നാല്‍ ഈന്തപ്പഴ വില കൂടിയേക്കുമെന്ന് വ്യാപാരികള്‍


ഇന്ത്യന്‍ വിപണിയില്‍ ഇറാനില്‍ നിന്നുള്ള ഈന്തപ്പഴം അടക്കമുള്ള ഡ്രൈ ഫ്രൂട്‌സ് ഇനങ്ങള്‍ക്ക് മികച്ച ഡിമാന്റാണുള്ളത്. പ്രത്യേകിച്ചും റമദാന്‍ മാസത്തില്‍. എന്നാല്‍ യുഎസ്സും ഇസ്രായേലും ഇറാന്‍ ആക്രമിച്ചതോടെ ഇന്ത്യയിലെ ഈന്തപ്പഴ വിപണി പ്രതിസന്ധിയിലായി. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ ഇറക്കുമതി രാജ്യം ഇന്ത്യയാണ്. 2023ല്‍ മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത് 490 ദശലക്ഷം കിലോ ഈന്തപ്പഴമാണ്. ഇറാന്‍, യുഎഇ, സൗദി, ഒൊമാന്‍, ഇറാഖ്, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നത്. ഈ ഈന്തപ്പഴങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈ മാര്‍ഗ്ഗം അടഞ്ഞതോടെ ഈന്തപ്പഴ വരവ് കുറഞ്ഞു.

റമദാന്‍ മാസത്തിലാണ് ഈന്തപ്പഴത്തിന് ഏറ്റവും കൂടുതല്‍ വിപണിയുണ്ടാകുന്നത്. കേരളത്തില്‍ ഇറാനില്‍ നിന്നുള്ള വിലയേറിയ ഈന്തപ്പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. ഈന്തപ്പഴങ്ങളുടെ വില കയറില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈന്തപ്പഴങ്ങള്‍ നേരത്തെ തന്നെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇനി വരും നാളുകളില്‍ പുതിയ സ്റ്റോക്ക് എത്താന്‍ വൈകിയില്‍ വില കൂടിയേക്കും.