image

11 Jan 2026 8:46 PM IST

Agriculture and Allied Industries

Farmers Crisis : വിളവെടുപ്പ് സീസൺ എത്തിയപ്പോൾ കിഴങ്ങുവിളകളുടെ വില കുത്തനെ ഇടിഞ്ഞു

MyFin Desk

Farmers Crisis : വിളവെടുപ്പ് സീസൺ എത്തിയപ്പോൾ കിഴങ്ങുവിളകളുടെ വില കുത്തനെ ഇടിഞ്ഞു
X

Summary

ന്യായവില ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ


വിളവെടുപ്പ് സീസൺ എത്തിയപ്പോൾ കിഴങ്ങുവിളകളുടെ വില കുത്തനെ താഴ്ന്നു. ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് എന്നിവയ്ക്ക് ന്യായവില ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലാണ്. എന്നാൽ കടകമ്പോളങ്ങളിൽ ഇവ ഇപ്പോഴും ഉയർന്ന വിലയിൽതന്നെയാണ് വിൽപന നടത്തുന്നത്.

വിളവെടുപ്പ് സീസൺ എത്തിയപ്പോൾ കിഴങ്ങുവിളകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യമാണ് നിലിവിൽ.

ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് എന്നിവ ന്യായവിലയ്ക്ക് വിൽക്കാൻ വിപണിയില്ലാതെ കർഷകർ വലയുകയാണ്. കർഷകർക്ക് കിലോയ്ക്ക് 25 മുതൽ 40 രൂപ വരെ മാത്രമേ ലഭിക്കുന്നുളളൂ. എന്നാൽ കടകമ്പോളങ്ങളിൽ ഇതേ ഉൽപന്നങ്ങൾ ഇപ്പോഴും ഉയർന്ന വിലയിലാണ് വിൽപന. ചേന 80 രൂപയ്ക്കും, ചേമ്പ് 60 രൂപയ്ക്കും, കാച്ചിൽ 40 രൂപയ്ക്കുമാണ് വിൽപന.

കഴിഞ്ഞ വർഷം ഇതേ സീസണിൽ 50 രൂപയ്ക്കുമേൽ വില ഉണ്ടായിരുന്ന ചേനക്ക് ഇക്കൊല്ലം 30 രൂപ മാത്രമേ കർഷകർക്ക് ലഭിക്കുന്നുളളൂ. 70 രൂപയ്ക്കുമേൽ വില ഉണ്ടായിരുന്ന ചേമ്പിന് ഇപ്പോൾ 40 രൂപയ്ക്കു താഴെയാണ് വില. കാച്ചിൽ കഴിഞ്ഞ വർഷം 50 രൂപ ഉണ്ടായിരുന്നത് ഇക്കൊല്ലം 25 രൂപയായി താഴ്ന്നു.

പച്ച മഞ്ഞൾ കിലോയ്ക്ക് 30 രൂപയ്ക്കു താഴെയാണ് വില ലഭിക്കുന്നത്. ഇഞ്ചിക്ക് 150 രൂപ വില ഉണ്ടെങ്കിലും ചീയൽ രോഗം മൂലം വിളവ് മോശമാണ്. കൃഷി വകുപ്പും മറ്റ് ഏജൻസികളും ഇടപെട്ട് വിളവുകൾ ന്യായവിലയ്ക്ക് സംഭരിക്കാൻ നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം