13 Dec 2025 3:19 PM IST
Agri News; കർഷകർക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ് ; എഫ്പിഒ പദ്ധതി നീട്ടും
MyFin Desk
Summary
2026 മുതല്‍- 2031 വരെ അഞ്ച് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തനം നീട്ടുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി ദേവേഷ് ചതുര്‍വേദി.
കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ എഫ് പിഒ പദ്ധതി നീട്ടുന്നു. 2026 മുതല്‍- 2031 വരെ അഞ്ച് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തനം നീട്ടുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി ദേവേഷ് ചതുര്‍വേദി.
കര്‍ഷക ഉല്‍പ്പാദക സംഘടനകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പിന്തുണ അഞ്ച് വര്‍ഷത്തേക്ക് കൂടി പദ്ധതി നീട്ടുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ പദ്ധതി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര കൃഷി സെക്രട്ടറി ദേവേഷ് ചതുര്‍വേദി പറഞ്ഞു.
52 ലക്ഷം കര്‍ഷകരെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എഫ്പിഒകളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും, മൂലധനം ഉറപ്പാക്കുകയും ചെയ്യുക, എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വലിയ വിപണികളിലേക്ക് പ്രവേശനം നേടാനും മത്സരം ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് എഫ്പിഒ വഴി സാധിക്കുന്നുണ്ട്.
10,000 എഫ്പിഒകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഫെബ്രുവരിയിലാണ് ഈ പദ്ധതിക്ക് തുടക്കമായത്. കമ്പനി നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതാണ് എഫ്പിഒകള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.
പഠിക്കാം & സമ്പാദിക്കാം
Home
