21 Dec 2025 4:42 PM IST
ഓറഞ്ചും ആപ്പിളും പൈനാപ്പിളും ഇനി പൊള്ളിക്കും ; പഴവര്‍ഗങ്ങളുടെ വില ഉയര്‍ന്നു
MyFin Desk
Summary
കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ കാരണം
ലഭ്യത കുറഞ്ഞതോടെ പഴങ്ങളുടെ വില ഉയരുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കിലോയ്ക്ക് 50 മുതല്‍ 100 രൂപയാണ് ഉയര്‍ന്നത്. കാലാവസ്ഥാ വ്യതിയാനവും രൂപയുടെ തകര്‍ച്ചയുമെല്ലാം ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതുമായ പഴങ്ങളുടെ വിലയെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഏതാണ്ട് 25 രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വിവിധയിനം പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
കേരളത്തില്‍ വില്‍പ്പനയില്‍ മുന്നിലുള്ള ആപ്പിളാണ്. ഇവയ്ക്ക് തരം അനുസരിച്ച് കിലോയ്ക്ക് 220 രൂപ 300 രൂപയ്ക്കു മേലെ വില വരുന്നുണ്ട്. 2024 ഡിസംബറില്‍ കിലോയ്ക്ക് 100 രൂപയായിരുന്നു വില. ആഭ്യന്തര ആപ്പിള്‍ സീസണ്‍ കഴിഞ്ഞതിനാല്‍ വിദേശ ആപ്പിളാണ് വിപണിയില്‍ എത്തുന്നത്.
വിപണിയില്‍ ഓറഞ്ച് കിലോയ്ക്ക് 100 മുതല്‍ 110 രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ മാസത്തെക്കാള്‍ 50 രൂപ അധികമാണ് വില. കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ ഉണ്ടായിരുന്ന തണ്ണിമത്തന്‍ വില 45 രൂപയിലെത്തി. പേരക്കയ്ക്ക് കിലോയ്ക്ക് 110മുതല്‍ 120രൂപ വരെയുണ്ട്.
വിപണിയില്‍ മറ്റ് പഴങ്ങളുടെ വരവ് കുറഞ്ഞത് പൈനാപ്പിള്‍ വില ഉയര്‍ത്തിയിരിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
