20 Dec 2025 6:14 PM IST
Summary
മഹാരാഷ്ട്ര അടക്കമുള്ള പ്രധാന ഉല്‍പ്പാദ മേഖലകളില്‍ മഴ കനത്തത് മൂലം ഉണക്ക മുന്തിരി വിപണി പ്രതിസന്ധി നേരിട്ടതായി റിപ്പോര്‍ട്ട്
പ്രധാന മുന്തിരി ഉല്‍പ്പാദന മേഖലകളില്‍ തുടര്‍ച്ചയായുണ്ടായ മഴ മൂലം മഹാരാഷ്ട്രയുടെ ഉണക്കമുന്തിരി കയറ്റുമതിക്ക് തിരിച്ചടി നേരിട്ടു. ഔദ്യോഗിക കയറ്റുമതി ഡാറ്റ പ്രകാരം, 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സംസ്ഥാനം 6,309 ടണ്‍ ഉണക്കമുന്തിരി മാത്രമാണ് കയറ്റുമതി ചെയ്തത്, ഇത് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിളനാശത്തിന്റെ രൂക്ഷമായ ആഘാതം പ്രതിഫലിപ്പിക്കുന്നതാണ്.
മഹാരാഷ്ട്രയിലെ പ്രധാന മുന്തിരി, ഉണക്കമുന്തിരി ഉല്‍പ്പാദിപ്പിക്കുന്ന ജില്ലകളായ നാസിക്, സാംഗ്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. അളവ് കുറവാണെങ്കിലും, മൊറോക്കോ, റൊമാനിയ, റഷ്യ, സൗദി അറേബ്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും ചെറിയ തേതില്‍ ഉണക്കമുന്തിരി കയറ്റുമതി തുടര്‍ന്നു പോകുകയായിരുന്നു.
മുന്തിരിയുടെ നാശനഷ്ടം വളരെ വ്യാപകമായതിനാല്‍ ഈ സീസണില്‍ വിപണിയില്‍ മുന്തിരി ലഭ്യത കുറയുമെന്നാണ് വ്യവസായ പ്രതിനിധികള്‍ പറയുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
