21 Nov 2025 12:28 PM IST
Summary
അരി, ഗോതമ്പ്, സോയാബീന്‍, നിലക്കടല, എന്നിവയുള്‍പ്പെടെ പ്രധാന വിളകളുടെ ഉല്‍പ്പാദനം ഉയര്‍ന്നു
ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ. 2024-25 ല്‍ ഉല്‍പ്പാദനം 8 ശതമാനം ഉയര്‍ന്ന് 357.73 ദശലക്ഷം ടണ്ണിലേക്കെത്തി. അരി, ഗോതമ്പ്, സോയാബീന്‍, നിലക്കടല, എന്നിവയുള്‍പ്പെടെ പ്രധാന വിളകളുടെ ഉല്‍പ്പാദനമാണ് ഉയര്‍ന്നത്.
അരി ഉല്‍പ്പാദനം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. 1,501.84 ലക്ഷം ടണ്ണിലേക്ക് ഉൽപ്പാദനം കുതിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1,378.25 ലക്ഷം ടണ്ണില്‍ നിന്ന് 123.59 ലക്ഷം ടണ്‍ വര്‍ധന. ഗോതമ്പ് ഉല്‍പ്പാദനം 1,179.45 ലക്ഷം ടണ്ണായി ഉയര്‍ന്ന് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2023-24 നെ അപേക്ഷിച്ച് 46.53 ലക്ഷം ടണ്ണിന്റെ വര്‍ധനവാണ് ഉണ്ടായത്. പയര്‍വര്‍ഗ്ഗങ്ങളില്‍ ചെറുപയര്‍ ഉല്‍പ്പാദനം 42.44 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചപ്പോള്‍ കടല ഉല്‍പ്പാദനം 111.14 ലക്ഷം ടണ്ണാണ് രേഖപ്പെടുത്തിയത്.
നാടന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദനത്തിലും മുന്നേറ്റമുണ്ട്. ചോളം ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ 376.65 ലക്ഷം ടണ്ണില്‍ നിന്ന് 434.09 ലക്ഷം ടണ്ണായി ഉയർന്നു. എണ്ണക്കുരു ഉല്‍പ്പാദനത്തില്‍ കുത്തനെയുള്ള വര്‍ധനവുണ്ടായതായാണ് കണക്കുകള്‍. വാണിജ്യ വിളകളില്‍ കരിമ്പിന്റെ ഉൽപാദനം 4,546.11 ലക്ഷം ടണ്‍ ആണ്. പരുത്തി, ചണം,കടുക് തുടങ്ങിയവയുടെ ഉൽപാദനത്തിലും വർധനയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
