image

26 Dec 2025 6:55 PM IST

Agriculture and Allied Industries

FTA ; ഇന്ത്യന്‍ ആപ്പിള്‍ പടിക്ക് പുറത്തോ? ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര്യ വ്യാപാര കരാറില്‍ പ്രതിഷേധം

MyFin Desk

apple should avoid corporatization of the industry
X

Summary

ഇറക്കുമതി തീരുവ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നീക്കമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്


സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ന്യൂസിലാന്‍ഡ് ആപ്പിളിന് 25% ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് മുന്‍ഗണനാ വിപണി പ്രവേശനം നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ ആശങ്കയിലാണ്.

പൊള്ളയായ വാഗ്ദാനങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി കര്‍ഷക അനുകൂലമല്ല. കര്‍ഷകര്‍ക്കെതിരായ തീരുമാനങ്ങളൊന്നും കൈക്കൊള്ളില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്താനുള്ള നീക്കത്തിലാണ് വിവിധ കാര്‍ഷിക സംഘടനകള്‍.

കയറ്റുമതിക്ക് പൂട്ടുവീഴുമോ?

സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം 25% കസ്റ്റംസ് തീരുവയില്‍ ആദ്യ വര്‍ഷം 32,500 ടണ്‍ വരെ ന്യൂസിലന്‍ഡ് ആപ്പിള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിക്കും. ആറാം വര്‍ഷത്തോടെ അളവ് ക്രമേണ 45,000 ടണ്ണായി ഉയരും. ഇറക്കുമതി ആഭ്യന്തര ഉല്‍പാദനത്തിന്റെ 22.5% ആയതിനാല്‍, വിലകുറഞ്ഞ വിദേശ ആപ്പിള്‍ ജമ്മു & കാശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും കര്‍ഷകരെ കൂടുതല്‍ തകര്‍ക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.