29 Dec 2025 2:38 PM IST
Indian Cardamom market ;2025 നല്ലകാലം; സുഗന്ധം വീണ്ടെടുത്ത് ഏലം
MyFin Desk
Summary
2025 ല്‍ ഇന്ത്യന്‍ ഏലം വിപണിയ്ക്ക് നല്ലകാലമമെന്ന് വിലയിരുത്തല്‍. ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിച്ചത് ഇന്ത്യന്‍ ഏലത്തിന്റെ വില കുതിച്ചുയരാന്‍ കാരണമായി.
2025 ഇന്ത്യന്‍ ഏലത്തിന് അനുകൂല വര്‍ഷമെന്ന് വിലയിരുത്തല്‍. വിലയും ഉല്‍പാദനക്ഷമതയും കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷം ശരാശരി വില ഏക്കറിന് കിലോയ്ക്ക് 300 കടന്നിരിക്കുന്നു. താമസിയാതെ ഇത് 400 മുതല്‍ 500 വരെ എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ ഏലം കൃഷിക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തോട്ടങ്ങള്‍ക്ക് സ്ഥിരമായി ആരോഗ്യകരമായ ഉല്‍പാദനക്ഷമത നിലനിര്‍ത്താന്‍ ഇത് സഹായിച്ചെന്ന് കെസിപിഎംസി ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ പി.സി. പുന്നൂസ് പറഞ്ഞു. 2023-24 ല്‍ കുറഞ്ഞ ഉല്‍പാദനം കാരണം കര്‍ഷകരുടെ പക്കലോ ഉപഭോഗ കേന്ദ്രങ്ങളിലോ കൊണ്ടുപോകാനുള്ള സ്റ്റോക്ക് ഇല്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷതതെ മുന്നേറ്റം ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ സുഗമവും തടസ്സമില്ലാത്തതുമായ ഏലത്തിന്റെ വില്‍പ്പന ഉറപ്പാക്കി.
കഴിഞ്ഞ രണ്ട് സീസണുകളിലായി ഗ്വാട്ടിമാലയിലെ വിള നഷ്ടം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കയറ്റുമതി വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഈ ഘടകങ്ങള്‍ ഏലം മേഖലയെ സീസണിലുടനീളം കിലോയ്ക്ക് 2,400 രൂപയ്ക്ക് മുകളില്‍ ശരാശരി വില നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. വിളവെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമം ഉണ്ടായിരുന്നിട്ടും, വിലകള്‍ ശക്തമായി തുടരുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
