image

23 Dec 2025 5:57 PM IST

Agriculture and Allied Industries

ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ അരി കയറ്റുമതിക്കാര്‍; ഉയര്‍ന്ന വില ഈടാക്കണമെന്ന് ആവശ്യം

MyFin Desk

basmati rice bound for iran stuck at indian ports
X

Summary

ഇന്ത്യക്കെതിരെ ബംഗ്ലാദേശ് സംഘര്‍ഷം കനത്തതോടെ ബംഗ്ലാദേശിലേക്കുള്ള അരി കയറ്റുമതി ഇന്ത്യ നിരോധിക്കണമെന്ന ആവശ്യവുമായി കയറ്റുമതിക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കയറ്റുമതിക്കാര്‍ ബംഗ്ലാദേശിലേക്ക് അരിക്ക് ഉയര്‍ന്ന വില നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്


ബംഗ്ലാദേശിന്റെ ഇന്ത്യാ വിരുദ്ധ വികാരം ബംഗ്ലാദേശിലെക്കുള്ള അരി കയറ്റുമതിയെ ബാധിച്ചേക്കും. അരി കയറ്റുമതി ഇന്ത്യ നിരോധിക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കയറ്റുമതിക്കാര്‍. അരി കയറ്റുമതിക്ക് കേന്ദ്രം അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ബംഗ്ലാദേശിലേയ്ക്ക് അരി ഉയര്‍ന്ന വിലയ്ക്ക് നല്‍കണമെന്നാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്.

ബംഗ്ലാദേശ് അസംസ്‌കൃത ചണത്തിന്റെ കയറ്റുമതി നിരോധിച്ചത് മൂലം ഇന്ത്യന്‍ ചണ മില്ലുകള്‍ ഉത്പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണുള്ളത്. സ്റ്റോക്കുകള്‍ സജ്ജമാക്കുന്നതിനും ആഭ്യന്തര വില സ്ഥിരപ്പെടുത്തുന്നതിനുമായി 2025-26 കാലയളവില്‍ 9,00,000 ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ അരി ഇറക്കുമതിയ്ക്ക് പുതിയ ടെന്‍ഡറുകള്‍ വിളിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഇന്ത്യന്‍ അരിയാണ് ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്നത്.