image

28 Nov 2025 3:59 PM IST

Agriculture and Allied Industries

ഇന്ത്യന്‍ ഉള്ളി വിപണി കയറ്റുമതി മാന്ദ്യം നേരിടുന്നു

MyFin Desk

Onion prices will drop in UAE
X

Summary

പ്രധാന വിപണികളില്‍ കിടമത്സരം വര്‍ധിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്.


ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ ഇന്ത്യയുടെ പ്രധാന ഉപഭോക്തൃ രാജ്യങ്ങള്‍ പാകിസ്ഥാനിലെയും ചൈനയിലെയും വിതരണക്കാരിലേക്ക് തിരിയുന്നതാണ് ഇന്ത്യന്‍ ഉള്ളി കയറ്റുമതി വിപണി ബാധിച്ചത്. പ്രാദേശിക വില സ്ഥിരപ്പെടുത്തുന്നതിന് ഇന്ത്യ കയറ്റുമതി പരിധി ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഈ മാറ്റം.

ഇടക്കാലം വരെ ഇന്ത്യയുടെ പ്രധാന ഉള്ളി കയറ്റുമതി രാജ്യമായിരുന്നു ബംഗ്ലാദേശ്. കഴിഞ്ഞ എട്ട് മാസത്തിനിടെ തുച്ഛമായ അളവില്‍ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സൗദി അറേബ്യയും ഏകദേശം ഒരു വര്‍ഷമായി വളരെ കുറച്ച് മാത്രമേ വാങ്ങിയിട്ടുള്ളൂ.

ഇന്ത്യയുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യക്ക് പകരും ബദല്‍ വിപണികള്‍ കണ്ടെത്തിയതാണ് വിനയായത്. 2023 ഓഗസ്റ്റ് മുതല്‍ 2025 ഏപ്രില്‍ വരെ, ഇന്ത്യ ഉള്ളി കയറ്റുമതിയില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ, 2019 സെപ്റ്റംബര്‍ മുതല്‍ ആറ് മാസത്തേക്കും 2020 സെപ്റ്റംബര്‍ മുതല്‍ അഞ്ച് മാസത്തേക്കും കയറ്റുമതി നിരോധിച്ചിരുന്നു.