14 Dec 2025 9:25 AM IST
ഇന്ത്യയില്‍ നിന്നുള്ള അരിയോട് അമേരിക്കയ്‌ക്കെന്താണ് ഇത്ര വിരോധം; കാരണമാറിയാമോ?
MyFin Desk
Summary
ഇന്ത്യയുടെ ആഗോള വിപണിയിലെ വില്‍പ്പയ്ക്ക് അമേരിക്കയുടെ നീക്കം തടസ്സമാകില്ലെന്നാണ് വിലയിരുത്തുന്നത്
ഇന്ത്യയുടെ അരിവേണ്ടെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് അരി ഇറക്കുമതിക്ക് മേല്‍ അമേരിക്ക അധിക തീരുവ ചുമത്താന്‍ കാലതാമസം ഉണ്ടാകില്ല. ഇന്ത്യന്‍ അരിയോടുള്ള അമേരിക്കയുടെ വിരോധത്തിന് രണ്ട് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒന്നാമതായി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അരിയേക്കാള്‍ യുഎസ് അരിയുടെ വില വളരെ കൂടുതലാണ്. ഇത് കാരണം അമേരിക്കയ്ക്ക് പുറത്തേക്ക് ഉള്ള അരി കയറ്റുമതിയില്‍ വലിയ പ്രതീക്ഷ രാജ്യത്തിനില്ല. ആഭ്യന്തര വിപണിയില്‍ അരി വിറ്റഴിക്കാന്‍ പുറത്തുനിന്നുള്ള അരിക്ക് വിലക്ക് നല്‍കുകയാണ് അമേരിക്കയ്ക്ക് മുന്നിലുള്ള എളുപ്പമാര്‍ഗ്ഗം.
രണ്ടാമത്തെ കാരണം ആഗോള തലത്തില്‍ നെല്‍ വില കുറഞ്ഞത് മൂലം അമേരിക്കന്‍ നെല്‍ കര്‍ഷകര്‍ക്ക് കാര്യമായ വരുമാനമില്ല. ഇത് ഏഷ്യന്‍ അരിക്കെതിരെ തിരിയാന്‍ മറ്റൊരു കാരണമാണ്.
യുഎസ് കര്‍ഷകര്‍ക്ക് നെല്‍കൃഷിയില്‍ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് വില നഷ്ട പരിരക്ഷാ പരിപാടി പ്രകാരം, കഴിഞ്ഞ വര്‍ഷം നെല്‍കര്‍ഷകര്‍ക്ക് ഏക്കറിന് 70 ഡോളര്‍ സബ്സിഡി ലഭിച്ചിട്ടുണ്ട്. വിലകള്‍ വര്‍ഷാവര്‍ഷം ഏറ്റവും താഴ്ന്ന നിലയിലായതിനാല്‍ ഈ വര്‍ഷം കര്‍ഷകരുടെ നഷ്ടം കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സബ്സിഡി 170 ഡോളറായി ഉയര്‍ന്നേക്കാം.
ഇന്ത്യയുടെ ആഗോള വിപണിയിലെ വില്‍പ്പയ്ക്ക് അമേരിക്കയുടെ നീക്കം തടസ്സമാകില്ലെന്നാണ് വിലയിരുത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
