image

3 Dec 2025 7:19 PM IST

Agriculture and Allied Industries

Agri news ; ഇന്ത്യയുടെ അരിസംഭരണത്തില്‍ 13% വര്‍ധന; നേട്ടമായത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള സംഭരണം

MyFin Desk

Agri news ; ഇന്ത്യയുടെ അരിസംഭരണത്തില്‍ 13% വര്‍ധന; നേട്ടമായത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള സംഭരണം
X

Summary

പഞ്ചാബിലും ഹരിയാനയിലും അരി സംഭരണം അവസാനിച്ചു


2025-26 സീസണില്‍ നവംബര്‍ 30 വരെ പഞ്ചാബ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നെല്ല് സംഭരണത്തിലുണ്ടായ ഇടിവ് നികത്തിയത് തെലങ്കാന, അന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്.

ഈ വര്‍ഷം പഞ്ചാബിലെയും ഹരിയാനയിലെയും സംഭരണ ഏജന്‍സികള്‍ക്ക് സെപ്റ്റംബര്‍ പകുതി മുതല്‍ നെല്ല് സംഭരണതത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. അതേസമയം തമിഴ്നാട്ടില്‍ സെപ്റ്റംബര്‍ 1 മുതലാണ് അനുമതി നല്‍കിയിരുന്നത്.

കേന്ദ്രത്തിന്റെ നെല്ല് സംഭരണത്തിലേയ്ക്ക് ഏറ്റവും കൂടുതല്‍ അരി നല്‍കുന്ന പഞ്ചാബ് 104.80 ഇത്തവണ ലക്ഷം ടണ്‍ ആണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 109.17 ലക്ഷം ടണ്ണായിരുന്നു. പോയവര്‍ഷത്തെക്കാള്‍ നാല് ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം ഹരിയാന് 30.4 ശതമാനം കൂടുതല്‍ അരി നല്‍കിയിട്ടുണ്ട്. ഏതാണ്ട് 35.96 ലക്ഷം ടണ്ണാണ് ഇത്തവണ കേന്ദ്ര പൂളിലേക്ക് നല്‍കിയിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നെല്ലുല്‍പ്പാദനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025-26 ഖാരിഫ് സീസണില്‍ അരി ഉല്‍പാദനം 124.50 ദശലക്ഷം ടണ്ണിന്റെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്നാണ് കണക്കാക്കുന്നത്.