image

19 Nov 2025 6:36 PM IST

Agriculture and Allied Industries

ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന വിപണി തിളങ്ങും

Swarnima Cherth Mangatt

ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന വിപണി തിളങ്ങും
X

Summary

ഇന്ത്യ പോലുള്ള ബദല്‍ വിതരണക്കാരിലേക്ക് ആവശ്യകത മാറാന്‍ ചൈനയുടെ നീക്കം കാരണമാകും.


ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയില്‍ 11% വരെ വര്‍ധന. അതേസമയം ജപ്പാനില്‍ നിന്നുള്ള ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ചൈനയുടെ തീരുമാനമാണ് ഇന്ത്യക്ക് നേട്ടമായത്. ഇന്ത്യ പോലുള്ള ബദല്‍ വിതരണക്കാരിലേക്ക് ആവശ്യകത മാറാന്‍ ചൈനയുടെ നീക്കം കാരണമാകും.

രാജ്യത്തെ ഏറ്റവും വലിയ വിപണിയായ അമേരിക്കയുടെ ഉയര്‍ന്ന തീരുവകള്‍ മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കാനുള്ള ഒരു രക്ഷാമാര്‍ഗമായി മാറിയേക്കാം.

ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ വര്‍ഷം 7.4 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 40ശതമാനവും ചെമ്മീന്‍ കയറ്റുമതിയാണ്.

താരിഫ് പ്രശ്‌നം കയറ്റുമതിയെ ബാധിക്കുന്നതിനാല്‍, ഇന്ത്യന്‍ കമ്പനികള്‍ അവരുടെ കയറ്റുമതി വിപണികളെ വൈവിധ്യവത്കരിക്കാന്‍ നോക്കുകയാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് വിന്‍സെന്റ് കെ ആന്‍ഡ്രൂസ് പറഞ്ഞു. ഏതൊരു പുതിയ അവസരവും ഈ മേഖലയ്ക്ക് നല്ല വാര്‍ത്തയാണെന്ന് ആന്‍ഡ്രൂസ് പറഞ്ഞു.