image

2 Dec 2025 5:40 PM IST

Agriculture and Allied Industries

ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന

MyFin Desk

Demand and supply of sugar The meeting will be reviewed
X

Summary

പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളിലെല്ലാം വിളവെടുപ്പ് വേഗത്തിലായതാണ് ഉല്‍പ്പാദനം ഉയരാൻ കാരണമായത്


രാജ്യത്തെ പഞ്ചസാര ഉൽപാദനത്തിൽ വർധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സീസണിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 43 ശതമാനം വർധനയാണ് ഉൽപാദനത്തിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന ഉല്‍പ്പാദനം കയറ്റുമതി വർധിപ്പിച്ചേക്കും.

നവംബര്‍ അവസാനത്തോടെ മില്ലുകള്‍ 4.1 ദശലക്ഷം മില്യണ്‍ ടണ്‍ പഞ്ചസാരയാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2.88 ദശലക്ഷം ടണ്ണായിരുന്നുവെന്ന് പഞ്ചസാര ഉൽപാദകരുടെ സംഘടനയായ (ഐഎസ്എംഎ) വ്യക്തമാക്കി. പഞ്ചസാര ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഉൽപാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയായി വര്‍ധിച്ച് 1.7 ദശലക്ഷം ടണ്ണായി. ഉത്തര്‍പ്രദേശില്‍ ഉൽപാദനം 9 ശതമാനം വര്‍ധിച്ച് 1.4 ദശലക്ഷം ടണ്ണായി. അതേസമയം കര്‍ഷക പ്രതിഷേധത്തെ തുടർന്ന് കര്‍ണാടകയിലെ ഉൽപാദനം കഴിഞ്ഞ വര്‍ഷം 8,12,000 ടണ്ണില്‍ നിന്ന് 7,74,000 ടണ്ണായി കുറഞ്ഞിട്ടുണ്ട്.