9 Dec 2025 3:29 PM IST
Summary
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വളം ഇറക്കുമതി 14.45 ദശലക്ഷം ടണ്‍
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളം ഇറക്കുമതി 41 ശതമാനം ഉയര്‍ന്ന് 22.3 ദശലക്ഷം ടണ്ണാകുമെന്ന് കണക്കാക്കുന്നതായി ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്എഐ). നല്ല മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് ആഭ്യന്തര ആവശ്യകതയിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണം.
ലോകത്തിലെ രണ്ടാമത്തെ വലിയ വളം ഉപഭോക്തൃ രാജ്യമായ ഇന്ത്യ, ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 14.45 ദശലക്ഷം ടണ്‍ വളം ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 69 ശതമാനം വര്‍ധനവാണിത്. അന്ന് ഇറക്കുമതി 8.56 ദശലക്ഷം ടണ്‍ ആയിരുന്നു.
'നല്ല മഴ കാരണം ആഭ്യന്തര ആവശ്യകതയില്‍ പെട്ടെന്ന് വര്‍ധനവ് ഉണ്ടായി. ഇത് വളങ്ങളുടെ ഇറക്കുമതി വർധിപ്പിച്ചു. നവംബര്‍ അവസാനത്തോടെ വളം സ്റ്റോക്ക് 10.2 ദശലക്ഷം ടണ്ണായിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 9.97 ദശലക്ഷം ടണ്ണായി.ഇതില്‍ 5 ദശലക്ഷം ടണ്‍ യൂറിയ, 1.7 ദശലക്ഷം ടണ്‍ ഡിഎപി, 3.5 ദശലക്ഷം ടണ്‍ എന്‍പികെ വളങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ആഭ്യന്തര വളം ഉല്‍പ്പാദനം നേരിയ തോതില്‍ ഉയര്‍ന്ന് 29.97 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇത് 29.75 ദശലക്ഷം ടണ്ണായിരുന്നു. ഇന്ത്യയുടെ പോഷക ആവശ്യങ്ങളുടെ മുക്കാല്‍ ഭാഗവും 150-ലധികം കമ്പനികള്‍ ചേർന്ന് നിറവേറ്റുന്നു. ബാക്കിയുള്ളവ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് അസോസിയേഷന്‍ അറിയിച്ചു. വിതരണ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, ഖത്തര്‍, റഷ്യ എന്നിവയുള്‍പ്പെടെ വിഭവ സമ്പന്നമായ രാജ്യങ്ങളുമായി ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും എഫ്എഐ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
