16 April 2025 4:49 PM IST
Summary
- ഇന്ത്യന്‍ ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള ആഗോള ഡിമാന്‍ഡ് വര്‍ധിക്കുന്നു
- 'ഓര്‍ഗാനിക് ഇന്ത്യ' എന്ന ബ്രാന്‍ഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യം
രാജ്യത്തെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 35 ശതമാനം വര്‍ധിച്ച് 66.6 കോടി ഡോളറായി. ധാന്യങ്ങള്‍, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധ സസ്യങ്ങള്‍, എണ്ണക്കുരുക്കള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് കൂടിയത്.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 494.8 മില്യണ്‍ യുഎസ് ഡോളറായിരുന്നു.
ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വളര്‍ച്ച 0.26 മില്യണ്‍ ടണ്ണില്‍ നിന്ന് 0.37 മില്യണ്‍ ടണ്ണായി. അതായത് 41 ശതമാനമായി ഉയര്‍ന്നു. ഇന്ത്യന്‍ ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള ആഗോള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ട്ടിഫൈ ചെയ്യുന്ന ഏജന്‍സികളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ 'ഓര്‍ഗാനിക് ഇന്ത്യ' എന്ന ബ്രാന്‍ഡ് പുനര്‍നിര്‍മ്മിക്കാന്‍ നിരവധി നടപടികള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
അരിയുടേയും തിനയുടെയും കയറ്റുമതി 2024 സാമ്പത്തിക വര്‍ഷത്തിലെ 86.66 മില്യണ്‍ ഡോളറില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 161.67 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ജൈവ സംസ്‌കരിച്ച ഭക്ഷണത്തിന്റെ കയറ്റുമതി 129.61 മില്യണ്‍ ഡോളറില്‍ നിന്ന് 154.01 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഔഷധ സസ്യ ഉല്‍പ്പന്നങ്ങള്‍ 72.42 മില്യണ്‍ ഡോളറില്‍ നിന്ന് 88.57 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ 35.93 മില്യണ്‍ ഡോളറില്‍ നിന്ന് 45.42 മില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം ജൈവ എണ്ണക്കുരുക്കള്‍ 25.64 മില്യണ്‍ ഡോളറില്‍ നിന്ന് 36.20 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, വികസിത രാജ്യങ്ങളില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, അവശ്യ എണ്ണ, പുതിയ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഇനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് കയറ്റുമതിവര്‍ധിക്കാന്‍ കാരണമായത്.