image

2 July 2026 4:37 PM IST

Agriculture and Allied Industries

Indian Soybean : രാജ്യത്ത് സോയാബീൻ വിത്തിടൽ കുതിപ്പ്; 28.9 ലക്ഷം ഹെക്ടർ പിന്നിട്ടു

MyFin Desk

Indian Soybean : രാജ്യത്ത് സോയാബീൻ വിത്തിടൽ കുതിപ്പ്; 28.9 ലക്ഷം ഹെക്ടർ പിന്നിട്ടു
X

Summary

അനുകൂല മഴയും മികച്ച വില പ്രതീക്ഷയും; മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെ പ്രധാന സംസ്ഥാനങ്ങളിൽ കൃഷി സജീവം


രാജ്യത്ത് ഖരീഫ് സീസണിൽ സോയാബീൻ കൃഷി വേഗം പിടിക്കുന്നു. ജൂലൈ ആദ്യവാരം പിന്നിടുമ്പോൾ സോയാബീൻ വിത്തിടൽ 28.9 ലക്ഷം ഹെക്ടർ പിന്നിട്ടതായി സോയാബീൻ പ്രോസസേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SOPA) അറിയിച്ചു.

ജൂലൈ ഒന്നുവരെ 28.923 ലക്ഷം ഹെക്ടറിൽ സോയാബീൻ വിത്തിടൽ പൂർത്തിയായെന്നാണ് സംഘടനയുടെ കണക്ക്. ഇത് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കായ 6.92 ലക്ഷം ഹെക്ടറിനെക്കാൾ വളരെ കൂടുതലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ പ്രധാന സോയാബീൻ ഉൽപാദക സംസ്ഥാനങ്ങളിലാണ് കൃഷി ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്നത്.

കാലവർഷത്തിന്റെ തുടക്കത്തിൽ ലഭിച്ച മികച്ച മഴയും സോയാബീനിന് ലഭിക്കുമെന്ന വില പ്രതീക്ഷയും കൂടുതൽ കർഷകരെ ഈ വിളയിലേക്ക് ആകർഷിച്ചെന്നാണ് വിലയിരുത്തൽ. ഭക്ഷ്യഎണ്ണ നിർമ്മാണത്തിനും മൃഗതീറ്റ വ്യവസായത്തിനും നിർണായക അസംസ്കൃത വസ്തുവായ സോയാബീന്റെ കൃഷി വർധിക്കുന്നത് ആഭ്യന്തര ഉൽപാദനവും ലഭ്യതയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കാർഷിക വിദഗ്ധർ വിലയിരുത്തുന്നു.