image

15 Dec 2025 3:37 PM IST

Agriculture and Allied Industries

പഞ്ചസാര മധുരത്തില്‍ ഇന്ത്യ; ഉല്‍പ്പാദനത്തില്‍ 28% വര്‍ധന

MyFin Desk

പഞ്ചസാര മധുരത്തില്‍ ഇന്ത്യ; ഉല്‍പ്പാദനത്തില്‍ 28% വര്‍ധന
X

Summary

കര്‍ഷകരില്‍ നിന്നടക്കം നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും അടിസ്ഥാന താങ്ങുവിലയില്‍ ഇതുവരെ തീരുമാനമായിട്ടില്ല


നടപ്പ് സീസണില്‍ ഇന്ത്യയുടെ ഇന്ത്യയിലെ പഞ്ചസാര ഉല്‍പാദനം 28.33 ശതമാനം ഉയര്‍ന്ന് 7.79 ദശലക്ഷം ടണ്ണായി. മഹാരാഷ്ട്രയില്‍ ക്രഷിംഗ് നേരത്തെ ആരംഭിച്ചതും കരിമ്പില്‍ നിന്ന് പരമാവധി പഞ്ചസാര സംസ്‌കരണം സാധിച്ചതുമാണ് കുതിച്ച് ചാട്ടത്തിന് കാരണം.

പഞ്ചാസാരയുടെ അടിസ്ഥാന താങ്ങുവില പരിഷ്‌കരിക്കാത്തതിനാല്‍ ഉയര്‍ന്ന ഉല്‍പാദനം കുടിശ്ശികയ്ക്ക് കാരണമാകുമെന്ന ഭയത്തിലാണ് പഞ്ചസാര മില്ലുകാര്‍. കര്‍ഷകരില്‍ നിന്നടക്കം നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും അടിസ്ഥാന താങ്ങുവിലയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നടപ്പ് സീസണില്‍ 1.5 മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 1 മുതല്‍ സീസണ്‍ ആരംഭിച്ചതിനുശേഷം മുന്‍ പഞ്ചസാര വില ക്വിന്റലിന് ഏകദേശം 230 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ക്വിന്റലിന് 3,770 രൂപയിലാണെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറിസ് വ്യക്തമാക്കുന്നു.