18 Nov 2025 6:17 PM IST
Summary
രാജ്യത്താകെ 9 കോടിക്കുമേല്‍ കര്‍ഷകരാണ് ആനുകൂല്യം പറ്റുന്നു
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം-കിസാന്‍ പദ്ധതിയുടെ 21ാം ഗഡു നവംബര്‍ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. 21ാം ഗഡുവിന്റെ ഭാഗമായി രാജസ്ഥാനിലെ 66.62 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,332 കോടി രൂപ നിക്ഷേപിക്കും. രാജ്യത്തുടനീളം, ഏകദേശം ഒമ്പത് കോടി കര്‍ഷകര്‍ക്ക് ആകെ 18,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിഎം-കിസാന്‍ അവതരിപ്പിച്ചതിനുശേഷം, ഇതുവരെയുള്ളയുള്ള 20 ഗഡുക്കളിലായി രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് മാത്രം 25,142 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം നാല് ഗഡുക്കളായി രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍ 2,073 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതിലൂടെ എല്ലാ പിഎം-കിസാന്‍ ഗുണഭോക്താക്കള്‍ക്കും അനുബന്ധ സാമ്പത്തിക സഹായത്തിനായി പ്രതിവര്‍ഷം 3,000 രൂപ അധികമായി നല്‍കുന്നു.
പിഎം-കിസാന്‍ പദ്ധതി പ്രകാരം, യോഗ്യരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭിക്കും,രാജ്യത്താകെ 9 കോടിക്കുമേല്‍ കര്‍ഷകരാണ് ആനുകൂല്യം പറ്റുന്നത്. ഇത് മൂന്ന് തുല്യ ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി.
കര്‍ഷകര്‍ക്ക് വരുമാന പിന്തുണയെന്നോണം 2018 ഡിസംബര്‍ ഒന്നിനാണ് കേന്ദ്രം ഈ പദ്ധതി അവതരിപ്പിച്ചത്. രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ളവരാണ് ആനുകൂല്യത്തിന് അര്‍ഹരാകുക.
2,000 രൂപ വീതമാണ് അര്‍ഹര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുക. പിഎം കിസാന്‍ പോര്‍ട്ടലില്‍ ഇ-കെവൈസി പൂര്‍ത്തിയാക്കിയവരാണ് അര്‍ഹര്‍. കേരളത്തില്‍ നിന്ന് പിഎം കിസാനില്‍ അംഗങ്ങളായി 20 ലക്ഷത്തിലധികം പേരുണ്ട്
പഠിക്കാം & സമ്പാദിക്കാം
Home
