1 Jan 2026 3:42 PM IST
ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കർഷക ഉൽപ്പാദക വാണിജ്യ സഖ്യങ്ങളിൽ (പ്രൊഡക്ടിവ് അലയൻസ്) താല്പര്യമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികളും, വാണിജ്യ കമ്പനികളുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനുള്ള തിയ്യതി ഡിസംബർ 31 ൽ നിന്നും 2026 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.
പ്രമുഖ കമ്പനികളുമായുള്ള സഖ്യങ്ങൾ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് തിയ്യതി നീട്ടിയതെന്നു പ്രോജക്ട് ഡയറക്ടർ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പദ്ധതിയിൽ പങ്കുചേരുന്നതിനായി ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കർഷക-കാർഷികേതര കമ്പനികൾക്കും, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ചുരുങ്ങിയത് മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും 10 ലക്ഷം വിറ്റുവരവുള്ളതുമായ കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ഈയവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9037824038 എന്ന നമ്പറിൽ ബന്ധപ്പെടാം.
പഠിക്കാം & സമ്പാദിക്കാം
Home
