30 April 2026 6:57 PM IST
“Cheeru” Brand Kuttanadan Duck Meat: “ചീരു” ബ്രാൻഡിൽ കുട്ടനാടൻ താറാവിറച്ചി; കുടുംബശ്രീയുടെ പുതിയ വിപണി നീക്കം
MyFin Desk
Summary
ഫ്രഷ് പാക്കറ്റുകളിൽ തുടക്കം കുറിച്ച് സംസ്ഥാനതല വിപുലീകരണത്തിന് പദ്ധതി
കുടുംബശ്രീയുടെ പുതിയ ബ്രാൻഡായ “ചീരു” എന്ന പേരിൽ കുട്ടനാടൻ താറാവിറച്ചി ഇനി വിപണിയിലെത്തുന്നു. ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. 900 ഗ്രാം വീതമുള്ള പ്രത്യേക പാക്കറ്റുകളിലായി ഗുണനിലവാരമുള്ള ഫ്രഷ് ഇറച്ചിയാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക.
ശീതീകരിച്ച ഉൽപ്പന്നങ്ങളായും മൂല്യവർധിത വിഭവങ്ങളായും ഭാവിയിൽ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ശീതീകരണ സൗകര്യങ്ങളുള്ള വാഹനങ്ങൾ ഒരുക്കിയ ശേഷം മറ്റു ജില്ലകളിലേക്കും വിൽപ്പന വ്യാപിപ്പിക്കും.
വെളിയനാട് ബ്ലോക്കിലാണ് ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നത്. കുടുംബശ്രീ താറാവുത്പാദക സംഘങ്ങൾ അംഗങ്ങളിൽ നിന്നും കർഷകരിൽ നിന്നും താറാവുകൾ ശേഖരിച്ച് വിപണിയിലെത്തിക്കും. നിലവിൽ ഒരു താറാവിന് 400 രൂപ നിരക്കിലാണ് വില.
കുടുംബശ്രീ സരസ് മേളയിലെ ലോഗോയിലുള്ള താറാവിന് നൽകിയ “ചീരു” എന്ന പേരാണ് ഔദ്യോഗിക ബ്രാൻഡായി സ്വീകരിച്ചിരിക്കുന്നത്. മെയ് രണ്ടാം വാരത്തോടെ ഉൽപ്പന്നം വിപണിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
