image

22 Dec 2025 5:29 PM IST

Agriculture and Allied Industries

കുട്ടനാട്ടിലെ നെല്‍വയലുകളില്‍ ഉയര്‍ന്ന അലൂമിനിയം സാന്ദ്രതയെന്ന് കണ്ടെത്തല്‍

MyFin Desk

58 percent increase in kharif paddy cultivation
X

Summary

വിളകളുടെ ആരോഗ്യത്തിനും ഉല്‍പാദനക്ഷമതയ്ക്കും ഗുരുതരമായ ഭീഷണിയാകുമെന്ന് വിലയിരുത്തല്‍.


വിളകളുടെ ആരോഗ്യത്തിനും ഉല്‍പാദനക്ഷമതയ്ക്കും ഉയര്‍ന്ന അലൂമിനിയം സാന്ദ്രത ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണ്. കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും 12 നെല്‍വയലുകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വൈറ്റിലയിലെ നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അലൂമിനിയത്തിന്റെ അളവ് 77.51 പാര്‍ട്‌സ് പെര്‍ മില്യണ്‍ മുതല്‍ 334.10 പിപിഎം വരെയാണെന്ന് കണ്ടെത്തി. നെല്‍കൃഷിക്ക് ഒരു കിലോ മണ്ണില്‍ അനുവദനീയമായ രണ്ട് പിപിഎം അല്ലെങ്കില്‍ രണ്ട് മില്ലിഗ്രാം എന്നതിനേക്കാള്‍ ഏകദേശം 39 മുതല്‍ 165 മടങ്ങ് കൂടുതലാണ് ഇത്.

മണ്ണിന്റെ പിഎച്ച് അഞ്ചില്‍ താഴെയാകുമ്പോള്‍ അലൂമിനിയം എളുപ്പത്തില്‍ അതിലേക്ക് ലയിക്കും. ഇത് മണ്ണ് കൂടുതല്‍ വിഷമയകാക്കും. അമിതമായ അലൂമിനിയം സസ്യങ്ങളുടെ വേരുകളെ നശിപ്പിക്കുകയും ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യും. ഉ