29 March 2026 1:27 PM IST
Lemon Price: ചൂടിൽ നാരങ്ങവില കുതിപ്പ്; നാരങ്ങവെള്ളത്തിനും വില കൂട്ടി
MyFin Desk
Summary
കിലോയ്ക്ക് 160 രൂപ വരെ; ബേക്കറികളും ജ്യൂസ് കടകളും പ്രതിസന്ധിയിൽ
കൊടുംചൂടിൽ തണുപ്പ് തേടിയെത്തുന്നവർക്ക് ഇനി നാരങ്ങവെള്ളം പോലും വില കൂടിയ അനുഭവമായി മാറുന്നു. സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്ന് കിലോഗ്രാമിന് 150 മുതൽ 160 രൂപവരെ എത്തി. ഒരാഴ്ച മുമ്പ് 120 രൂപയുണ്ടായിരുന്ന വിലയാണ് ഇത്തരത്തിൽ കുതിച്ചുയർന്നത്.
ചൂട് ശക്തമായതോടെ നാരങ്ങയുടെ ആവശ്യകത കൂടുകയും, ലഭ്യത കുറയുകയും ചെയ്തതാണ് വിലവർധനയ്ക്ക് പ്രധാന കാരണം എന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിലെ പുളിയംകുടി പ്രദേശങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്.
വില വർധന ബേക്കറികൾക്കും ജ്യൂസ് കടകൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പല സ്ഥലങ്ങളിലും നാരങ്ങവെള്ളത്തിന്റെയും സോഡാ നാരങ്ങവെള്ളത്തിന്റെയും വില കൂട്ടിയിട്ടുണ്ട്. ചില ബേക്കറികളിൽ സോഡാ നാരങ്ങവെള്ളത്തിന് 25 രൂപവരെ ഈടാക്കുന്ന സാഹചര്യമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ചൂട് കുറയാത്ത പക്ഷം നാരങ്ങവില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യത.
പഠിക്കാം & സമ്പാദിക്കാം
Home
