image

10 Jan 2026 3:34 PM IST

Agriculture and Allied Industries

Maize Export:ഇന്ത്യയുടെ ചോളം കയറ്റുമതി വർദ്ധിച്ചു

MyFin Desk

Maize Export:ഇന്ത്യയുടെ ചോളം കയറ്റുമതി വർദ്ധിച്ചു
X

Summary

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 2.84 ലക്ഷം ടണ്ണിലധികം ചോളം കയറ്റുമതി ചെയ്തു


2024-25 ല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന ഇന്ത്യയുടെ ചോളം കയറ്റുമതി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍. ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ന്നതും വിദേശ വാങ്ങലുകാര്‍ക്ക് അനുകൂലമായി വില മാറിയതും ഈ വര്‍ഷം തിരിച്ചുവരവിന് കാരണമായി.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കയറ്റുമതി അളവില്‍ 20 ശതമാനം വര്‍ധിച്ച് 2.84 ലക്ഷം ടണ്ണില്‍ കൂടുതലായി. ഒരു വര്‍ഷം മുമ്പ് ഇത് 2.36 ലക്ഷം ടണ്ണായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ചോളം കയറ്റുമതി 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഇത് 87.63 മില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ വര്‍ഷം, ഉയര്‍ന്ന ആഭ്യന്തര വില കാരണം ചോളം കയറ്റുമതി ഗണ്യമായി കുറഞ്ഞതായി വിപണി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയത് ചോളം മേഖലയ്ക്ക് ഉണര്‍വേകി.