image

15 Oct 2025 2:04 PM IST

Agriculture and Allied Industries

കാർഷിക മേഖലയിൽ വരുന്നത് സമഗ്രമാറ്റങ്ങൾ; അരിക്ക് കൂടുതൽ ആഗോള വിപണി

MyFin Desk

കാർഷിക മേഖലയിൽ വരുന്നത് സമഗ്രമാറ്റങ്ങൾ; അരിക്ക് കൂടുതൽ ആഗോള വിപണി
X

Summary

കാർഷിക മേഖലയിൽ അടുത്ത അഞ്ചു വർഷത്തിനിടെ എത്തുന്നത് നിർണായക മാറ്റങ്ങൾ


അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കാര്‍ഷിക കയറ്റുമതി ഇരട്ടിയാക്കും. പൊതുവിതരണ സംവിധാനം പരിഷ്‌കരിക്കാനും അരിക്ക് പുതിയ ആഗോള വിപണികള്‍ തുറക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.അടുത്ത 5 വര്‍ഷത്തിനുള്ളില്‍, പൊതുവിതരണ സംവിധാനം പരിഷ്‌കരിക്കുമെന്നും കാര്‍ഷിക അധിഷ്ഠിത കയറ്റുമതി ഇരട്ടിയാക്കുമെന്നും കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

കൃഷിയിടങ്ങള്‍ മുതല്‍ ഉപഭോക്താക്കള്‍ വരെയുള്ള ഭക്ഷ്യ വിതരണ ശൃംഖലയിലുടനീളം ഗുണനിലവാരം, സുരക്ഷ, താങ്ങാനാവുന്ന വില എന്നിവ ഉറപ്പാക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യന്‍ അരിക്ക് പുതിയ ആഗോള വിപണി കണ്ടെത്താനും നീക്കം നടത്തും. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ ശ്രമത്തില്‍ 2025 ഒരു പ്രധാന നാഴികക്കല്ലായിരിക്കും. കര്‍ഷകരും ഉപഭോക്താക്കളും ഈ കാഴ്ച്ചപ്പാടിന്റെ കേന്ദ്രമാകും. . എല്ലാ വീടുകളിലും ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളും ശക്തമായി നടന്നു വരുന്നതായി മന്ത്രി പറഞ്ഞു

35440 കോടി രൂപയുടെ പദ്ധതികൾ

കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനായി 35440 കോടി രൂപയുടെ പുതിയ പദ്ധതികൾ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പിഎം ധൻ ധന്യ കൃഷി യോജന എന്ന പദ്ധതിക്കായി 24,000 കോടി രൂപയാണ് വകയിരുത്തിയത്. കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം,സുസ്ഥിര കാർഷിക രീതികൾ എന്നിവക്കായി കൂടുതൽ തുക ചെലവഴിക്കും.

ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുത്ത 100 ജില്ലകളിൽ ദീർഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക, കൃഷി ചെയ്യുന്ന സ്ഥലത്തിൻ്റെ വിസ്തൃതി വർദ്ധിപ്പിക്കുക, സംഭരണം, സംസ്കരണം എന്നിവ ശക്തിപ്പെടുത്തുക, നഷ്ടം കുറയ്ക്കുക എന്നിങ്ങനെ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 11,440 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.