27 Dec 2025 2:32 PM IST
Summary
കോവിഡിന് ശേഷമുള്ള കാലഘട്ടം ക്ഷീര വ്യവസായത്തിന് വെല്ലുവിളി നിറഞ്ഞതായിരുന്നു. പാല്‍ വിലയിലുണ്ടായ ഇടിവ് കര്‍ഷകരെ നട്ടം തിരിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ വിതരണ തടസങ്ങളും വീണ്ടെടുക്കല്‍ ശ്രമങ്ങളും കൊണ്ട് ഇന്ത്യന്‍ ക്ഷീര മേഖല സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ക്ഷീരമേഖല കൂടുതല്‍ ശക്തമായ വിതരണത്തിലേക്ക് കടക്കുകയാണ്. ആഭ്യന്തര ഡിമാന്‍റ് വര്‍ധനയ്‌ക്കൊപ്പം ലഭ്യത ഉറപ്പാക്കുകയെന്നത് പ്രധാന വെല്ലുവിളി. കോവിഡിന് ശേഷമുള്ള കാലഘട്ടം ക്ഷീര വ്യവസായത്തിന് വെല്ലുവിളി നിറഞ്ഞതായിരുന്നു. പാല്‍ വിലയിലുണ്ടായ ഇടിവ് കര്‍ഷകരെ നട്ടം തിരിയിച്ചു. ഉല്‍പാദനച്ചെലവ് നികത്താന്‍ പോലും പറ്റാത്ത സാഹചര്യമാണുണ്ടായിരുന്നത്.
പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും കാര്‍ഷിക മേഖലയിലെ ഇടപെടല്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും വിതരണം മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്. സുസ്ഥിര കാലിത്തീറ്റ പരിപാടികളും ഇതിൽ ഉള്‍പ്പെടുന്നു. അയല്‍ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങൾ പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വടക്കന്‍ പാല്‍ ഉല്‍പ്പാദന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
വിപണി ഉണരുന്നു
തൈര്, പനീര്‍, നെയ്യ്, ഐസ്‌ക്രീം തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്കുള്ള വേഗത്തിലുള്ള മാറ്റമാണ് ശ്രദ്ധേയമായ ഒരു കാര്യം. കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ നിന്ന് പാല്‍ അടിസ്ഥാനമാക്കിയുള്ള ബദലുകളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നു. ക്ഷീര ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങാൻ ഉപഭോക്താക്കൾ എത്തുന്നുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും പാല്‍ വില്‍പ്പന സജീവമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
