21 Dec 2025 4:47 PM IST
ലഭ്യത കുറയുന്നു; യൂറിയ വാങ്ങാന്‍ മൊബൈല്‍ ആപ്പുമായി തെലങ്കാന കൃഷി വകുപ്പ്
MyFin Desk
Summary
ആന്‍ഡ്രോയിഡ് ഫോണുകളില്‍ 'ഫെര്‍ട്ടിലൈസര്‍ ബുക്കിംഗ് ആപ്പ്' എന്ന പേരില്‍ ആപ്പ് ലഭ്യമാകുക. അടുത്ത ആഴ്ച ആദ്യം സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്.
തെലങ്കാനയില്‍, കര്‍ഷകര്‍ക്ക് യൂറിയ വാങ്ങുന്നതിനായി മൊബൈല്‍ ഫോണ്‍ ആപ്പ് അധിഷ്ഠിത വാങ്ങല്‍ സംവിധാനം സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. വളത്തിന്റെ തടസ്സമില്ലാത്ത വിതരണവും വില്‍പ്പനയും ഉറപ്പാക്കുന്നതിനാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കൃഷി വകുപ്പ് അറിയിച്ചു.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ 'ഫെര്‍ട്ടിലൈസര്‍ ബുക്കിംഗ് ആപ്പ്' എന്ന പേരില്‍ ആപ്പ് ലഭ്യമാകുക. അടുത്ത ആഴ്ച ആദ്യം സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം ഖാരിഫ് വിള സീസണില്‍ കര്‍ഷകര്‍ക്ക് യൂറിയ വിതരണം ചെയ്തതില്‍ അധികൃതര്‍ വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
യൂറിയയുടെ ലഭ്യതയെക്കുറിച്ചുള്ള കര്‍ഷകരുടെ പരിഭ്രാന്തി ഇല്ലാതാക്കുക എന്നതാണ് പ്രാഥമിക ശ്രദ്ധയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുക്ക് ചെയ്ത ബാഗുകള്‍ ഒരു ദിവസത്തേക്ക് റിസര്‍വ് ചെയ്യപ്പെടും, ബുക്കിംഗ് 24 മണിക്കൂറും ലഭ്യമാകുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
