image

24 March 2024 11:02 AM GMT

Agriculture and Allied Industries

ഈ വേനൽക്കാലത്ത് പാൽ ഉൽപന്നങ്ങൾക്ക് 30 % ഡിമാൻഡ് ഉയരുമെന്ന് മദർ ഡയറി

MyFin Desk

mother dairy predicts a 30% increase in demand for milk products
X

Summary

  • ഐസ്ക്രീം, തൈര് വിഭാഗങ്ങളിലായി 30 പുതിയ ഉൽപ്പന്നങ്ങൾ ഈ വേനൽക്കാലത്ത് മദർ ഡെയറി അവതരിപ്പിക്കു
  • പാലും പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്നതിനായി രണ്ട് പുതിയ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കമ്പനി 650 കോടി രൂപ നിക്ഷേപിക്കും.


ഉപഭോക്തൃ ഡിമാൻഡിൽ 25-30 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാൽ, പ്രധാനമായും ഐസ്ക്രീം, തൈര് വിഭാഗങ്ങളിലായി 30 പുതിയ ഉൽപ്പന്നങ്ങൾ ഈ വേനൽക്കാലത്ത് മദർ ഡെയറി അവതരിപ്പിക്കുമെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡൽഹി-എൻസിആറിലെ മുൻനിര പാൽ വിതരണക്കാരായ മദർ ഡയറിക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ഡയറി സംസ്‌കരണ പ്ലാൻ്റുകളുണ്ട്, പ്രതിദിനം 50 ലക്ഷം ലിറ്ററിലധികം ഉത്പാദക ശേഷിയുണ്ട്.

മദർ ഡയറി ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മനീഷ് ബന്ദ്‌ലീഷ് പറഞ്ഞു, "ഞങ്ങളുടെ ബിസിനസിന്, പ്രത്യേകിച്ച് ഐസ്‌ക്രീമുകൾ, തൈര്, പാനീയങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് വേനൽക്കാലമാണ് ഏറ്റവും പ്രതീക്ഷയുള്ള സീസൺ".

"ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) ഈ വർഷം സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയും ചൂടുള്ള വേനൽക്കാലവും പ്രവചിച്ചതോടെ, ഈ വിഭാഗങ്ങളുടെ ഡിമാൻഡിൽ പലമടങ്ങ് വർദ്ധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസ്ക്രീമുകളുടെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനവുണ്ടായിട്ടുണ്ടെന്ന് ബൻഡ്ലീഷ് പറഞ്ഞു.

വർദ്ധിച്ചുവരുന്ന ഈ ഡിമാൻഡുമായി പൊരുത്തപ്പെടാൻ കമ്പനി പൂർണ്ണമായും തയ്യാറാണെന്നും ഉൽപ്പന്നങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ ശേഷി വർദ്ധിപ്പിക്കുന്നതിന് 50 കോടി രൂപ വരെ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ സീസണിലേക്ക് കടക്കുമ്പോൾ, ഞങ്ങളുടെ സുവർണ്ണ ജൂബിലി വർഷത്തിൽ 30-ലധികം പുതിയ ഉൽപ്പന്നങ്ങളുടെ ഒരു നിര അവതരിപ്പിക്കും. വരാനിരിക്കുന്ന ശ്രേണിയിൽ ഏകദേശം 20 പുതിയ ഐസ്ക്രീം ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും. ഗ്രീക്ക് യോഗർട്ടുകളും മറ്റ് ഡയറിക ഉൽപ്പന്നങ്ങളും പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തും," ബാൻഡ്ലീഷ് പറഞ്ഞു.


പാലും പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്നതിനായി രണ്ട് പുതിയ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കമ്പനി 650 കോടി രൂപ നിക്ഷേപിക്കും.നിലവിലുള്ള പ്ലാൻ്റുകളുടെ ശേഷി വിപുലീകരിക്കാൻ 100 കോടി രൂപ കൂടി നിക്ഷേപിക്കും. മൊത്തം കാപെക്‌സ് 750 കോടി രൂപയായി ഉയരും. ഏകദേശം 525 കോടി രൂപ മുതൽമുടക്കിൽ നാഗ്പൂരിൽ ഒരു വലിയ ഡയറി പ്ലാൻ്റ് സ്ഥാപിക്കാൻ മദർ ഡയറി ഒരുങ്ങു്ന്നു.