23 Dec 2025 6:41 PM IST
Summary
ഹൈറേഞ്ചുകളിലെ അതിശൈത്യം തേയിലവ്യവസായത്തിന് തിരിച്ചടിയാകുന്നു അതി ശൈത്യത്തില്‍ ചെടികള്‍ പലതും കരിഞ്ഞ് പോകുന്ന സാഹചര്യമാണുള്ളത്
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ കൂടുതല്‍ സഞ്ചാരികളെത്തുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് നേട്ടമാണ്. എന്നാല്‍ കാര്‍ഷിക മേഖലയ്ക്ക് അങ്ങനെ അല്ല. തണുപ്പ് തേയിലവ്യവസായത്തെ പ്രതികൂലമായി ബാധിച്ച് തുടങ്ങി. തണുപ്പ് വര്‍ധിക്കുന്നതോടെ തേയിലച്ചെടികള്‍ക്കുമുകളില്‍ രൂപപ്പെടുന്ന ഐസ് കട്ടകള്‍ പിന്നീട് വെയില്‍ ഉരുകുമ്പോള്‍ ചെടികള്‍ ഉണങ്ങി നശിക്കും. ഇത് തോട്ടങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും.
കണ്ണന്‍ദേവന്‍, ടാറ്റ, എച്ച്എംഎല്‍, തലയാര്‍ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും മൂന്നാര്‍ മേഖലയില്‍ തേയിലക്കൃഷി നടത്തുന്നത്. ഒരാഴ്ചയായുള്ള അതിശൈത്യം വിവിധ കമ്പനികളുടെ ഏക്കര്‍കണക്കിന് കൃഷി നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
എച്ച്എംഎല്ലിന്റെ 131 ഹെക്ടര്‍ തേയിലക്കൃഷി നശിച്ചതായി കമ്പനിയധികൃതര്‍ പറഞ്ഞു. ലോക്ക്ഹാര്‍ട് എസ്റ്റേറ്റില്‍ 30 ഏക്കറിലധികം തേയില നശിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം കൃഷിനാശം, തേയിലവില ഉയരുന്നതിന് കാരണമായിരുന്നു.
മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ അതിരാവിലെ ജോലിക്കെത്തുന്നതിന് തൊഴിലാളികള്‍ക്ക് സാധിക്കാറില്ല. ഇത് അവരുടെ വരുമാനത്തെയും ബാധിക്കുന്ന സാഹചര്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
