image

26 Dec 2025 6:43 PM IST

Agriculture and Allied Industries

Agri News ;കടുക് കൃഷിയിൽ കുതിച്ച് ഇന്ത്യ

MyFin Desk

Agri News ;കടുക് കൃഷിയിൽ കുതിച്ച് ഇന്ത്യ
X

Summary

ഡിസംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയയുടെ കടുക് കൃഷി വിസ്തൃതി 4.3 ശതമാനമാണ് ഉയര്‍ന്നത്


2025 ഡിസംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കടുക് കൃഷിയുടെ വിസ്തൃതി ഏകദേശം 84.67 ലക്ഷം ഹെക്ടര്‍ ആണ്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 81.16 ലക്ഷം ഹെക്ടറായിരുന്നു. ഒരു വര്‍ഷം കൊണ്് 4.32 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അഗ്രിവാച്ച് തയ്യാറാക്കിയ '2025 -26 റാബി സീസണിനായുള്ള കടുക് വിള നിരീക്ഷണ പഠനത്തിന്റെ' മൂന്നാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കടുക് കൃഷിയില്‍ മുന്നിലുള്ളത്.

എല്ലാം അനുകൂലം

അനുകൂലമായ താപനില, മണ്ണിലെ ഈര്‍പ്പം, ജലസേചനം, കീടആക്രമണത്തിലെ കുറവ് എന്നിവ വിളകളുടെ വളര്‍ച്ചയ്ക്ക് സഹായകമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകരില്‍ പലരും ദീര്‍ഘകാല ഹൈബ്രിഡ് ഇനങ്ങളാണ് കൃഷി ചെയ്യുന്നത് എന്നതും കടുക് കൃഷിക്ക് നേട്ടമായിട്ടുണ്ട്.