14 Dec 2025 3:15 PM IST
മാറ്റങ്ങൾ അനിവാര്യം ; നാനോ വളങ്ങള്‍ക്ക് സ്ഥിര അംഗീകാരം നല്കാന് കേന്ദ്രം
MyFin Desk
Summary
നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് മാത്രമാണ് കേന്ദ്രം നാനോ വളങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
നിലവിലുള്ള മൂന്ന് വര്‍ഷത്തെ കാലാവധിക്ക് പകരം നാനോ വളങ്ങള്‍ക്ക് സ്ഥിരമായ അംഗീകാരം നല്കാന് ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. വിവിധ രാജ്യങ്ങളിലെ കര്‍ഷകര്‍ പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്ന സഹാചര്യത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അംഗീകാരം നല്‍കുന്നതിനുമുമ്പ്, നാനോ വളങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ വിദഗ്ധര്‍ വിശദമായി വിലയിരുത്തണമെന്ന് കൃഷി മന്ത്രാലയം ആവശ്യപ്പെടുന്നത്.
നാനോ വളം എന്ന് ആശയം ഒരു പുതിയ സാങ്കേതികവിദ്യയായതിനാല്‍, എതിര്‍പ്പുകള്‍ കാണുന്നത് സ്വാഭാവികമാണെന്ന് ഡെല്‍ഹിയില്‍ നടന്ന ഫെര്‍ട്ടിലൈസര്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര കൃഷി സെക്രട്ടറി ദേവേഷ് ചതുര്‍വേദി പറഞ്ഞു.
വിളയ്ക്കും മണ്ണിനും നല്ല ഉല്‍പ്പന്നമായതിനാല്‍, സ്വീകാര്യത ഉയര്‍ന്നുവരുമെന്നാണ് കൃഷി സെക്രട്ടറി വ്യക്തമാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
