image

23 Dec 2025 6:34 PM IST

Agriculture and Allied Industries

Agri News: കാര്‍ഷിക, അനുബന്ധ മേഖലകളിലെ അടിസ്ഥാന വേതനം പുതുക്കി നിശ്ചയിച്ച് കേരളം

MyFin Desk

dairy farmers should be included in the employment guarantee scheme, milma ernakulam union
X

Summary

കാര്‍ഷിക പ്രവൃത്തികളിലേര്‍പ്പെടുകയോ ഡയറി ഫാം, നഴ്‌സറി, കശുമാവ് തോട്ടം എന്നിവടങ്ങളില്‍ ജോലിയെടുക്കുകയോ ചെയ്യുന്ന തൊഴിലാളികളുടെ വേതനമാണ് പുതുക്കി നിശ്ചയിച്ചത്.


കാര്‍ഷിക, അനുബന്ധ മേഖലകളിലെ അടിസ്ഥാന വേതനം ഇരട്ടിയോളം ഉയര്‍ത്തി പുതുക്കി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്. കാര്‍ഷിക പ്രവൃത്തികളിലേര്‍പ്പെടുകയോ ഡയറി ഫാം, നഴ്‌സറി, കശുമാവ് തോട്ടം എന്നിവടങ്ങളില്‍ ജോലിയെടുക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിയാണ് തൊഴില്‍വകുപ്പ് പുതുക്കി നിശ്ചയിച്ചത്.

കിളയ്ക്കല്‍, ചുമടെടുക്കല്‍, കൃഷിക്കായി കുളം കുഴിക്കല്‍, തുടങ്ങിയ കാഠിന്യമേറിയ ജോലിക്ക് എട്ട് മണിക്കൂറിന് 830 രൂപയാണ് കുറഞ്ഞ വേതനം. കാഠിന്യം കുറഞ്ഞ ജോലിക്ക് കുറഞ്ഞത് 710 രൂപ കൂലി നല്‍കണം. എട്ട് മണിക്കൂറില്‍ കുറഞ്ഞ ജോലിസമയം നിലവിലുള്ള പ്രദേശങ്ങളിലും ഇതേ നിരക്ക് ബാധകമാണ്.

ജോലിയുടെ സമയം, അളവ്, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ കൂലി നല്‍കുന്ന കൊയ്ത്ത്, മെതി, ഉഴവ്, വളമിടല്‍, മരുന്നുതളി എന്നിവയ്ക്ക് പ്രാദേശികമായി നിലവിലുള്ള കൂലിയും മറ്റ് ആനുകൂല്യങ്ങളും തുടര്‍ന്നും നല്‍കണം. ഡയറിഫാമുകളിലെ വിവിധ തസ്തികയിലുള്ളവരുടെ മാസശമ്പളവും പുതുക്കി നിശ്ചയിച്ചു. ഡയറി ഫാം, കശുമാവ്‌തോട്ടം, നഴ്‌സറി എന്നിവിടങ്ങളില്‍ സമയ നിരക്കില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷാമബത്തക്ക് അര്‍ഹതയുണ്ട്.

നിലവില്‍ നിശ്ചയിച്ച വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം നല്‍കുന്ന പ്രദശങ്ങളില്‍ തുടര്‍ന്നും ആ തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം. 2017ലാണ് ഇതിന് മുമ്പ് കാര്‍ഷിക, അനുബന്ധ മേഖലകളിലെ മിനിമം വേതനം പുതുക്കിയത്.