20 Dec 2025 6:28 PM IST
Summary
രണ്ട് അറബിക്ക കാപ്പി ഇനങ്ങളുമായി സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ഉയര്‍ന്ന വിളവ് നല്‍കുന്നതും തണ്ട് തുരപ്പന്‍, ഇലതുരുമ്പ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതുമാണ് പുതിയ കാപ്പി ഇനങ്ങള്‍.
വെളുത്ത തണ്ട് തുരപ്പന്‍, ഇല തുരുമ്പ്, എന്നിവയെ പ്രതിരോധിക്കുന്നതും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ പുതിയ രണ്ട് അറബിക്ക ഇനങ്ങളാണ് കേന്ദ്ര കാപ്പി വികസന ഗവേഷണ സ്ഥാപനം കണ്ടെത്തിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനടക്കമുള്ള പ്രശ്‌നങ്ങളില്‍ ആഭ്യന്തര കാപ്പി കര്‍ഷകര്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് പുതിയ ഇനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് എന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വാണിജ്യ കൃഷിക്കായി പുതിയ ഇനങ്ങള്‍ പുറത്തിറക്കുന്നത്. ഇതുവരെ, ആകെ 13 അറബിക്കയും 3 റോബസ്റ്റ സെലക്ഷനുകളുമാണ് സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്.
കാപ്പി ഉല്‍പ്പാദനത്തില്‍ ഇന്ത്യ 7ാം സ്ഥാനത്താണ്. കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്തും. 2025-26 ല്‍ 1.18 ലക്ഷം ടണ്‍ അറബിക്കയും 2.84 ലക്ഷം ടണ്‍ റോബസ്റ്റയും ഉള്‍പ്പെടെ 4.03 ലക്ഷം ടണ്ണിന്റെ കാപ്പി ഉത്പാദനമാണ് കോഫി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
