image

3 Dec 2025 7:21 PM IST

Agriculture and Allied Industries

agri news; അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തില്‍ നട്ടം തിരിഞ്ഞ് ജാതികര്‍ഷകര്‍

MyFin Desk

agri news; അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തില്‍ നട്ടം തിരിഞ്ഞ് ജാതികര്‍ഷകര്‍
X

Summary

കാലം തെറ്റിയെത്തുന്ന മഴ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവാണ് വരുത്തിയരിക്കുന്നത്


ഹൈറേഞ്ച് മേഖലയിലെ വലിയൊരു വിഭാഗം ആളുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ജാതി കൃഷി. എന്നാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ജാതിക്കായുടെ ഉത്പാദനത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായെത്തുന്ന മഴയാണ് പ്രധാന പ്രശ്‌നം. ജാതി ചെടികളിലുണ്ടായ പൂ കൊഴിഞ്ഞ് പോകാന്‍ മഴ കാരണമാകുന്നു. ജാതി മരങ്ങളില്‍ വേണ്ടവിധം കായ പിടിക്കാത്ത സാഹചര്യം ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാക്കും.

വിപണിയില്‍ ജാതിപത്രിക്ക് 2000 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും ഉല്‍പ്പന്ന ക്ഷാമത്തിലാണ് കര്‍ഷകര്‍. കൊക്കോ കര്‍ഷകരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്പാദനം ഇടിഞ്ഞതോടെ കര്‍ഷകര്‍ കൊക്കോ ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് തിരിയുന്ന സ്ഥിതിയിലാണ്.


ഉത്പാദനക്കുറവ് തുടര്‍ന്നാല്‍ കൊക്കോയ്ക്ക് പിന്നാലെ ജാതി കര്‍ഷകരും പൂര്‍ണമായും മറ്റ് കൃഷികളിലേക്ക് വഴിമാറേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.