27 Dec 2025 2:50 PM IST
Agri News ;മഴ ചതിച്ചു; മഹാരാഷ്ട്രയിലെ ഉള്ളി കൃഷി വെള്ളത്തില്‍, 809 കോടി പ്രഖ്യാപിച്ച് സര്‍ക്കാര്‍
MyFin Desk
Summary
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 4176.80 കോടി രൂപ അനുവദിച്ചു.എന്നാല്‍ ഉള്ളികര്‍ഷകരിലേയ്ക്ക് കൃത്യമായി സഹായങ്ങള്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
മഴ മൂലം മഹാരാഷ്ട്രയിലെ ഉള്ളി കർഷകർക്ക് കനത്ത നഷ്ടം. 2.99 ലക്ഷം ഹെക്ടറിലെ ഉള്ളിയാണ് നശിച്ചത്. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ക്ക് 809.19 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2025 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഉള്ളി കര്‍ഷകര്‍ക്ക് ദുരിതമായി മാറിയത്.
കേന്ദ്ര സംസ്ഥാനം സഹായം
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 4176.80 കോടി രൂപ അനുവദിച്ചിരുന്നു.എന്നാല്‍ ഉള്ളികര്‍ഷകരിലേയ്ക്ക് കൃത്യമായി സഹായങ്ങള്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും സഹായം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പേയ്‌മെന്റുകള്‍ തീര്‍പ്പാക്കാത്ത കേസുകള്‍ ഉടന്‍ പരിഹരിക്കുമെന്നും സംസ്ഥാന കൃഷി മന്ത്രി പറഞ്ഞു. 3,132.80 കോടി രൂപ കേന്ദ്ര വിഹിതവും 1,044 കോടി രൂപ സംസ്ഥാന വിഹിതവുമായിട്ടാണ് സഹായം അനുവദിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതമായി 1,566.40 കോടി വരുന്ന ആദ്യ ഗഡു സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
