image

10 Jan 2026 7:01 PM IST

Agriculture and Allied Industries

Paddy Procurement:സഹകരണ സംഘങ്ങള്‍ വഴി നെല്ലുസംഭരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ ദുരിതത്തിന് അറുതിവരുത്തുമെന്ന് പ്രതീക്ഷ

MyFin Desk

58 percent increase in kharif paddy cultivation
X

Summary

പദ്ധതിയുടെ ആദ്യഘട്ടം പാലക്കാട് ജില്ലയില്‍ നടപ്പിലാക്കും


നെല്‍കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതിയുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രഥമിക സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനാണ് തീരുമാനം. പാലക്കാട് ജില്ലയിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ബാക്കി ജില്ലകളില്‍ നിലവിലെ രീതി തുടരും. സംഘങ്ങളെക്കൊണ്ട് നെല്ല് എടുപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയും ഭക്ഷ്യ,കൃഷി,സഹകരണ സെക്രട്ടറിമാരും ചേര്‍ന്ന സമിതിയെ നിയോഗിച്ചു.

നിലവില്‍ നെല്ല് സംഭരിച്ച വകയില്‍ 700 കോടി രൂപ കൊടുക്കാനുണ്ട്. 100 കോടി മൂലധനമുള്ള സംഘങ്ങളുടെ കൂട്ടായ്മ വഴി സ്വരൂപിച്ച് കടം വീട്ടണം.

കര്‍ഷകര്‍ക്ക് തിരിച്ചടി

നിലവില്‍ പിആര്‍എസ് വായ്പ ലഭിച്ചിരുന്നത് മൂലം കര്‍ഷകന്‍ ബാങ്കിന്റെ കടക്കാരനായി മാറുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും വളത്തിന്റേയും കീടനാശിനികളുടേയും അമിത വിലക്കയറ്റവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കൊയ്ത്തു യന്ത്രം കൊണ്ടുവരുന്നതിന്റെ അമിത നിരക്കും കാരണം കര്‍ഷകര്‍ ബുദ്ധിമുട്ടിലായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ വിലയില്‍ നിന്നു താഴ്ത്തി മില്ലുടമകളും ഏജന്റുമാരും നെല്ല് സംഭരിച്ച് നിലവിലെ സംഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ആശ്വാസമാകും.