image

6 Jan 2026 9:14 AM IST

Agriculture and Allied Industries

Paddy Payment : നെല്ലുസംഭരണം: പിആർഎസ് വായ്പരീതി ഒഴിവാക്കുന്നു

MyFin Desk

Supplyco paddy procurement should not affect farmers credit score
X

Summary

സംഭരണസമയത്തുതന്നെ വില നൽകും .


തിരുവനന്തപുരം: നെല്ലുസംഭരണത്തിൽ അടുത്ത സീസൺ മുതൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി കർഷകരിൽ നിന്ന് അതത് പ്രദേശങ്ങളിലെ നെല്ല് നേരിട്ടു സംഭരിക്കാൻ തീരുമാനം. പിആർഎസ് അധിഷ്ഠിത വായ്പകൾ ഒഴിവാക്കി ഇനി മുതൽ സംഭരണ സമയത്തുതന്നെ വില നൽകുന്ന രീതിയിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

സംഭരണച്ചുമതല സപ്ലൈകോയ്ക്ക് തന്നെ

സംഭരണച്ചുമതലയിൽ സപ്ലൈകോ തന്നെ തുടരും.സംഭരണമാതൃക നടപ്പാക്കാൻ ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരിപങ്കാളിത്തത്തിൽ നോഡൽ സഹകരണസംഘം രൂപവത്കരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യമില്ലുകളിലോ ആകും സംസ്കരണം.

നിശ്ചയിച്ച ഔട്ട്ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് അരി പൊതുവിതരണ സംവിധാനത്തിലേക്ക് കൈമാറും. നിലവിൽ സ്വകാര്യമില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, തവിട് തുടങ്ങിയവയും പ്രോസസിങ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, ജി.ആർ. അനിൽ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.