image

24 Dec 2025 3:43 PM IST

Agriculture and Allied Industries

Agri News ; തണുപ്പൊന്നും വിഷയമല്ല; ചരിത്രത്തിലാദ്യമായി ഡിസംബറില്‍ പൈനാപ്പിളിന് കനത്ത വില

MyFin Desk

Agri News ; തണുപ്പൊന്നും വിഷയമല്ല; ചരിത്രത്തിലാദ്യമായി ഡിസംബറില്‍ പൈനാപ്പിളിന് കനത്ത വില
X

Summary

ഓറഞ്ച്, ആപ്പിള്‍ പോലുള്ള പഴങ്ങളുടെ ലഭ്യത കുറഞ്ഞതാണ് പൈനാപ്പിളിന് നേട്ടമായത്.


ഡിസംബറിലെ തണുപ്പിലും പൈനാപ്പില്‍ വില കുതിപ്പിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ ഡിസംബറില്‍ പൈനാപ്പിളിന്റെ മൊത്ത വില കിലോഗ്രാമിനു 48 രൂപയായി ഉയര്‍ന്നു.

ക്രിസ്മസിന് വില 50 രൂപ വരെ എത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പൈനാപ്പിള്‍ പഴുത്തതിന് 48 രൂപയായി ഉയര്‍ന്നപ്പോള്‍ പച്ചയ്ക്ക് 34 രൂപയും സ്പെഷല്‍ ഗ്രേഡ് പച്ചയ്ക്ക് 36 രൂപയുമാണ് ഇന്നലെ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലെ വില.

സാധാരണയായി തണുപ്പ് കാലമായതിനാല്‍ ഡിസംബര്‍ മാസത്തില്‍ പൈനാപ്പിള്‍ വില താഴകയാണ് പതിവ്. എന്നാല്‍ ഓറഞ്ച് അടക്കമുള്ള മറ്റു പഴവര്‍ഗങ്ങളുടെ ലഭ്യത കുറഞ്ഞതും, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആവശ്യക്കാര്‍ ഏറിയതുമാണു വില വര്‍ധനയ്ക്കു കാരണമെന്നു പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ഓറഞ്ച്, ആപ്പിള്‍ എന്നീപഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചെലവ് വര്‍ധിപ്പിക്കുന്നുവന്നെ ആരോപണവുമായി കയറ്റുമതിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം പ്രാദേശിക വിപണിയില്‍ പൈനാപ്പിളിന്റെ ഡിമാന്റ് ഉയര്‍ത്തിയിരിക്കുന്നത്.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പഴുത്ത പൈനാപ്പിളിന് ആവശ്യക്കാരുണ്ട്. ദിവസവും ആയിരം ടണ്ണിലേറെ പൈനാപ്പിള്‍ വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ചില്ലറ വില്‍പന വിലയും 50 മുതല്‍ 70 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.