30 Nov 2025 4:10 PM IST
ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ ഇന്ത്യ റെക്കോര്‍ഡ് സൃഷ്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
MyFin Desk
Summary
2025 ല്‍ 357 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഇന്ത്യ ഉല്‍പ്പാദിപ്പിച്ചതായി മന്‍കി ബാത്തിലൂടെയാണ് മോദി വ്യക്തമാക്കിയത്.
2025ല്‍ 357 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് ഇന്ത്യ ചരിത്രപരമായ റെക്കോര്‍ഡ് സ്ഥാപിച്ചുവെന്നും ഇത് രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 128-ാമത് എപ്പിസോഡില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്പാദനം 100 ദശലക്ഷം ടണ്‍ വര്‍ധിച്ചിരുന്നു. കാര്‍ഷിക സ്വാശ്രയത്വത്തിലേക്കുള്ള രാജ്യത്തിന്റെ സ്ഥിരമായ മുന്നേറ്റങ്ങളാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ ഇന്ത്യ വലിയ വിജയം കൈവരിച്ചു.
പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യയില്‍ നടക്കുന്ന ശ്രമങ്ങള്‍ വളരെയധികം ആകര്‍ഷിച്ചതായി പറഞ്ഞ മോദി നിരവധി യുവ, ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ പ്രകൃതി കൃഷി മേഖലയിലേക്ക് കടന്നുവരുന്നതായും പറഞ്ഞു.
നവംബര്‍ 19 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നടന്ന പ്രകൃതി കൃഷി പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മോദി പിഎം-കിസാന്‍ സമ്മാന്‍ നിധിയുടെ 21-ാമത് ഗഡു ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് പുറത്തിറക്കുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
