image

20 Nov 2025 1:00 PM IST

Agriculture and Allied Industries

പിഎം കിസാന്‍ 21-ാം ഗഡു കര്‍ഷകരിലേക്ക്

MyFin Desk

pm kisan 16th installment distribution soon
X

Summary

രാജ്യത്തുടനീളമുള്ള 9 കോടി കര്‍ഷകര്‍ക്കായി 18,000 കോടി രൂപയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്.


പിഎം കിസാന്‍ 21-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്ക്ക് 21 മത് ഗഡു വിതരണം ചെയ്തത്. രാജ്യത്തുടനീളമുള്ള 9 കോടി കര്‍ഷകര്‍ക്കായി 18,000 കോടി രൂപയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്.

പിഎം-കിസാന്‍ യോജന പ്രകാരം ചെറുകിട കര്‍ഷകരുടെ വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 4 ലക്ഷം കോടി രൂപ നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ കാര്‍ഷിക മേഖല കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക കയറ്റുമതി ഏകദേശം ഇരട്ടിയായി. കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കുന്നതില്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതിന് സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ മാത്രം, ഈ വര്‍ഷം കര്‍ഷകര്‍ക്ക് 10 ലക്ഷം കോടിയിലധികം സഹായം ലഭിച്ചു. ഏഴ് വര്‍ഷം മുമ്പ് കന്നുകാലി, മത്സ്യബന്ധന മേഖലകളിലേക്ക് കെസിസി ആനുകൂല്യങ്ങള്‍ വ്യാപിപ്പിച്ചതിനുശേഷം, ഈ മേഖലകളിലുന്നവര്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ വ്യാപകമായി ലഭിക്കുന്നുണ്ട്. ജൈവ വളങ്ങളുടെ ജിഎസ്ടി കുറച്ചത് കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ടെന്നം മോദി പറഞ്ഞു.വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ കൃഷിയുടെ ഗോള കേന്ദ്രമായി മാറാനുള്ള പാതയിലാണെന്നും വ്യക്തമാക്കി.