image

5 Jan 2026 4:40 PM IST

Agriculture and Allied Industries

Rice Production in India :അരി ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ്; ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമത്

MyFin Desk

Rice Production in India :അരി ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ്;  ഇന്ത്യ  ചൈനയെ മറികടന്ന് ഒന്നാമത്
X

Summary

150.18 ദശലക്ഷം ടണ്‍ നെല്ലുല്‍പ്പാദനത്തോടെ ചൈനയെ മറികടന്ന് ഇന്ത്യ ആഗോളതലത്തില്‍ ഒന്നാമതെത്തി. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) വികസിപ്പിച്ചെടുത്ത 25 വിളകളുടെ 184 പുതിയ ഇനങ്ങളും ഇപ്പോള്‍ കൃഷിമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.


ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നെല്ലുല്‍പ്പാദക രാജ്യമായി ഇന്ത്യ. 150.18 ദശലക്ഷം ടണ്‍ നെല്ലാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ .

പുതിയ വിത്തിനങ്ങള്‍ പുറത്തിറക്കി

തലസ്ഥാനത്ത് നടന്ന ഒര ചടങ്ങിൽ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) വികസിപ്പിച്ചെടുത്ത 25 വിളകളുടെ 184 പുതിയ ഇനങ്ങള്‍ മന്ത്രി പുറത്തിറക്കി. ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ 'വലിയ വിജയം' കൈവരിച്ചതായും ഭക്ഷ്യക്ഷാമമുള്ള ഒരു രാജ്യത്തില്‍ നിന്ന് ആഗോള ഭക്ഷ്യ ദാതാവായി മാറിയതായും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ദാതാവായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ അരി ഉല്‍പ്പാദനം 145.28 ദശലക്ഷം ടണ്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ നേട്ടം അഭൂതപൂര്‍വമാണ്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കും

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യ സ്റ്റോക്ക് നിലവവിലുണ്ട്. പുതുതായി പുറത്തിറക്കിയ വിത്ത് ഇനങ്ങള്‍ കര്‍ഷകരിലേക്ക് വേഗത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുവഴി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവും മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും. വിത്തുകള്‍ കര്‍ഷകരിലെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കൃഷിമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

1969-ല്‍ ഗസറ്റ് വിജ്ഞാപന പ്രക്രിയ ആരംഭിച്ചതിനുശേഷം, ആകെ 7,205 വിള ഇനങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഇതില്‍ 3,236 ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 184 പുതിയ ഇനങ്ങളില്‍ 122 ധാന്യങ്ങള്‍, ആറ് പയര്‍വര്‍ഗ്ഗങ്ങള്‍, 13 എണ്ണക്കുരുക്കള്‍, 11 കാലിത്തീറ്റ വിളകള്‍, ആറ് കരിമ്പ് ഇനങ്ങള്‍, 22 ബിടി കോട്ടണ്‍ ഉള്‍പ്പെടെ 24 പരുത്തി ഇനങ്ങള്‍, ചണം, പുകയില എന്നിവയുടെ ഓരോ ഇനം എന്നിവ ഉള്‍പ്പെടുന്നു.

ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സംസ്ഥാന, കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകള്‍, സ്വകാര്യ വിത്ത് കമ്പനികള്‍ എന്നിവയാണ് ഇവ വികസിപ്പിച്ചെടുത്തത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതും, ഉയര്‍ന്ന വിളവ് നല്‍കുന്നതും, പ്രധാന കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതുമാണ് ഈ ഇനങ്ങള്‍.