image

14 Dec 2025 10:11 AM IST

Agriculture and Allied Industries

കൃഷി ചുരുങ്ങി; ഇന്ത്യയില്‍ ചുവന്ന മുളക് ഉല്‍പ്പാദനം കുറയുന്നു

MyFin Desk

red chilly production
X

Summary

ആന്ധ്രാ, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് പ്രധാനമായും ചുവന്ന് മുളക് കൃഷി ചെയ്യുന്നത്.


കര്‍ഷകര്‍ ചോളം, പരുത്തി, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ മറ്റ് വിളകളിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത് ചുവന്ന മുളക് കൃഷിയെ സാരമായി ബാധിച്ച മട്ടാണ്. ചുവന്ന മുളക് കൃഷി വളരെ കുറഞ്ഞു. കൂടാതെ അധിക മഴയും കീടബാധയും 2025-26 സീസണില്‍ വിളവ് കുറക്കുമെന്നാണ് വിലയിരുത്തല്‍.

ആന്ധ്രാ, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് പ്രധാനമായും ചുവന്ന് മുളക് കൃഷി ചെയ്യുന്നത്. മൂന്ന് പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളിലും വിതയ്ക്കല്‍ സ്തംഭിച്ചിരിക്കുകയാണ്. ഇത് മൂലം ഉല്‍പ്പാദനം കണക്കുകൂട്ടാന്‍ പറ്റാത്ത സാഹചര്യമാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൊത്തത്തിലുള്ള വിസ്തൃതി 25 മുതല്‍ 30 ശതമാനം കുറഞ്ഞുവെന്നും വിളവ് ഏകദേശം 20 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നുമാണ് വിപണിയില്‍ നിന്നുള്ള കണക്കുകൂട്ടല്‍.

എന്നിരുന്നാലും ആന്ധ്രാപ്രദേശില്‍ ഏകദേശം 55 ലക്ഷം ബാഗുകളും, തെലങ്കാനയില്‍ ഏകദേശം 36 ലക്ഷം ബാഗുകളും, കര്‍ണാടകയില്‍ ഏകദേശം 45 ലക്ഷം ബാഗുകളുമാണ് കണക്കാക്കിയിരിക്കുന്നത്. പ്രാദേശിക വിളകളുടെ വര്‍ദ്ധനവ് കാരണം ഏറ്റവും വലിയ വാങ്ങുന്ന രാജ്യമായ ചൈനയില്‍ നിന്നുള്ള കയറ്റുമതി ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.