image

5 Dec 2025 6:37 PM IST

Agriculture and Allied Industries

ഇന്ത്യയ്ക്ക് തിരിച്ചടി ; ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അരി ഇറക്കുമതി നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

MyFin Desk

basmati rice bound for iran stuck at indian ports
X

Summary

ആഭ്യന്തര വിപണി സംരക്ഷിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ നീക്കം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.


ഉല്‍പാദകരെയും മില്ലുകാരേയും സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അരി ഇറക്കുമതി നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുകയാണ്. ഒരു സുരക്ഷാ സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് വിലയിരുത്തല്‍.

യൂറോപ്യന്‍ കൗണ്‍സിലും പാര്‍ലമെന്റും ബസുമതി, ബസുമതി ഇതര അരി ഇറക്കുമതികള്‍ക്കായി നിര്‍ദ്ദിഷ്ട ഓട്ടോമാറ്റിക് സേഫ്ഗാര്‍ഡ് മെക്കാനിസം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

താല്‍ക്കാലിക കരാര്‍ കൗണ്‍സിലും പാര്‍ലമെന്റും അംഗീകരിച്ചതിനുശേഷം ഔദ്യോഗികമായി അംഗീകരിക്കപ്പെടും. 2027 ജനുവരി 1 മുതല്‍ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരും. നിര്‍ദ്ദിഷ്ട ഓട്ടോമാറ്റിക് സേഫ്ഗാര്‍ഡ് മെക്കാനിസത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിക്കുകയായിരുന്നു.

മ്യാന്‍മറില്‍ നിന്നും കംബോഡിയയില്‍ നിന്നുമുള്ള അരി ഇറക്കുമതിക്ക് 2019 ല്‍ യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ തീരുവ ചുമത്തിയിരുന്നു. 2022 ല്‍ ഇതിന്റെ കാലാവധി അവസാനിച്ചു. എന്നാല്‍ നിലവിലെ നിര്‍ദ്ദേശങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ 2022 ലാണ് ആരംഭിച്ചത്.