image

28 Dec 2025 5:37 PM IST

Agriculture and Allied Industries

Rice Procurement ; നെല്ല് സംഭരണത്തില്‍ വീണ്ടും ഇടപെട്ട് മുഖ്യമന്ത്രി

MyFin Desk

rice procurement in kerala
X

Summary

ജനുവരി അഞ്ചിനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംഭരണവില തൊട്ടടുത്ത ദിവസം തന്നെ നല്‍കുന്നതില്‍ യോഗം തീരുമാനമെടുക്കും.


ജനുവരി അഞ്ചിനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംഭരണവില തൊട്ടടുത്ത ദിവസം തന്നെ നല്‍കുന്നതില്‍ യോഗം തീരുമാനമെടുക്കും. ജനുവരി പകുതിയോടെ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ കൊയ്ത്ത് ആരംഭിക്കും.

അനിശ്ചിതത്വം തന്നെ

സംഭരണത്തിന്റെ തുക നല്‍കുന്ന ബാങ്ക് ഏതാണെന്ന് തീരുമാനമായെങ്കിലും അന്തിമ ധാരണപാത്രം ഒപ്പിടുന്നതിലേക്ക് എത്തിയിട്ടില്ല. പാഡി റെസീറ്റ് സ്‌കീം പ്രകാരം പണം നല്‍കുന്ന ചുമതല കേരള ബാങ്കിനെ ഏല്‍പ്പിക്കും. സപ്ലൈകോയുമായി നടത്തിയ ഇടപാടില്‍ കേരള ബാങ്കിന് 700 കോടിയിലധികം കുടിശിക നല്‍കാനുണ്ട്. കുടിശിക തീര്‍ത്താല്‍ പദ്ധതി ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കേരളബാങ്ക് അറിയിച്ചിരിക്കുന്നത്.

കുടിശിക തീര്‍ക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഇതുവരെ വായ്പ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമുണ്ടാകും. മില്ലുകള്‍ ശേഖരിക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് നല്‍കേണ്ട അനുപാതവുമായി ബന്ധപ്പെട്ടും യോഗത്തില്‍ തീരുമാനം ഉണ്ടാകും.