14 April 2026 1:56 PM IST
Summary
താപനില ഉയരുമ്പോൾ പാൽ ഉൽപ്പാദനം ഇടിയുന്നു; കർഷകർക്ക് ഉണ്ടാകുന്നത് കനത്ത സാമ്പത്തിക ആഘാതം
കേരളത്തിലെ വേനൽ ചൂട് ക്ഷീരമേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോൾ, പാൽ ഉൽപ്പാദനത്തിൽ കുത്തനെ ഇടിവ് അനുഭവപ്പെടുന്നു.പാലക്കാട് ജില്ലയിൽ 39.2°C വരെ ഉയർന്നപ്പോൾ, കൊല്ലം, കണ്ണൂർ ജില്ലകളിൽ 37°C വീതം രേഖപ്പെടുത്തി. ഈ അസാധാരണ ചൂട് ജനജീവിതത്തെയും കാർഷിക മേഖലയെയും ശക്തമായി ബാധിക്കുന്നു.
വേനൽ ചൂടിന്റെ ആഘാതം ക്ഷീരമേഖലയിലും ഗുരുതരമാണ്. ഹീറ്റ് സ്‌ട്രെസ് കാരണം പശുക്കളുടെ തീറ്റ കുറഞ്ഞു.അതോടെ പാൽ ഉൽപ്പാദനവും കുറഞ്ഞിരിക്കുകയാണ്. ഇത് കർഷകർക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയായി.കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പ്രദേശത്തെ ഒരു ഫാമിൽ 150-ലധികം പശുക്കളെ വളർത്തുന്ന ഒരു കർഷകന് വൻ നഷ്ടം നേരിട്ടിട്ടുണ്ട്. പ്രസവിച്ച പശു മണിക്കൂറുകൾക്കുള്ളിൽ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉയർന്ന ചൂട് കാരണം പശുക്കൾക്ക് ആവശ്യമായ തണൽ സൗകര്യവും മതിയായ കുടിവെള്ളവും ഒരുക്കുന്നതിൽ ക്ഷീരകർഷകർ വലിയ വെല്ലുവിളി നേരിടുന്നു. കേരളത്തിൽ വേനൽ ചൂട് ശക്തിപ്പെടുന്ന സാഹചര്യത്തിൽ ക്ഷീരമേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കർഷകരെ രക്ഷിക്കാൻ അടിയന്തര ഇടപെടലുകളും ശാസ്ത്രീയ മാർഗനിർദേശങ്ങളും അനിവാര്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
