image

27 Nov 2025 2:30 PM IST

Agriculture and Allied Industries

റബര്‍ ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയറിന് തുടക്കം

MyFin Desk

Kerala govt sanctions Rs 42.57 cr subsidy to rubber farmers
X

Summary

ത്രിപുര വ്യവസായ വാണിജ്യ മന്ത്രി സന്താന ചക്മ അഗര്‍ത്തലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു


ആഗോള വിപണികളുമായി റബർ ഉല്‍പാദകരെ ബന്ധിപ്പിക്കുന്ന റബര്‍ ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയറിന് തുടക്കം. റബര്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഉല്‍പാദന മേഖല മുതൽ താഴെ തട്ട് വരെയുള്ള മുഴുവന്‍ റബ്ബര്‍ വ്യവസായ മൂല്യ ശൃംഖലയിലുമുള്ള സുസ്ഥിര രീതികളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മേള. റബ്ബര്‍ ഉല്‍പാദനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്ന ഭാരത് സുസ്ഥിര പ്രകൃതിദത്ത റബ്ബര്‍ എന്ന ആശയത്തില്‍ പരിപാടി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബര്‍ ബോര്‍ഡ് 2021 ലാണ് വെര്‍ച്വല്‍ ട്രേഡ് ഫെയറിന് തുടക്കമിട്ടത്. ആഭ്യന്തര, അന്തര്‍ദേശീയ വാങ്ങുന്നവര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ റബ്ബര്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമാണ് ഫെയറിലൂടെ ലഭിക്കുന്നത്.

റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സാധ്യതയുള്ളവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണിത്. വാങ്ങുന്നവര്‍ക്ക് ഫെയറിൽ ഓൺലൈനായി പ്രവേശിക്കാനും വില്‍പ്പനക്കാരുമായി ചര്‍ച്ച നടത്താനും കഴിയും. അതുവഴി നിര്‍മ്മാതാക്കള്‍, കയറ്റുമതിക്കാര്‍, സാധ്യതയുള്ള നിക്ഷേപകര്‍ എന്നിവര്‍ക്കിടയില്‍ നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ വളര്‍ത്തിയെടുക്കാം. റബ്ബര്‍ വ്യവസായ ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനും മേള സഹായകരമാകും.