image

24 Dec 2025 3:59 PM IST

Agriculture and Allied Industries

Rubber Industry ; റബര്‍ വേണ്ട; ആദായം തരുന്നത് കവുങ്ങും പൈനാപ്പിളും

MyFin Desk

commodity market arecanut
X

Summary

റബര്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പൈനാപ്പിള്‍, കവുങ്ങ് കൃഷിയിലേക്ക് തിരിയുന്നു. റബറിന് വില കിട്ടാത്തതും. അടയ്ക്കാ വില ഉയര്‍ന്നതുമാണ് കര്‍ഷകരെ കുങ്ങിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്


കോട്ടയത്താണ് റബര്‍ ഉപക്ഷിച്ച് മറ്റ് കൃഷിയിലേക്ക് തിരിയുന്ന കര്‍ഷകരുടെ എണ്ണം കൂടുന്നത്. തുടര്‍ച്ചയായ വില ഇടിവാണ് റബര്‍ കര്‍ഷകരുടെ നിരകാശയ്ക്ക് കാരണം. ഇത് മൂലം പൈനാപ്പിള്‍, കവുങ്ങ് കൃഷിയിലേക്ക് താല്‍പര്യം പ്രകടിപ്പിക്കുകയാണ് പല കര്‍ഷകരും. അടക്കാ വില ഉയര്‍ന്നതാണ് കര്‍ഷകരെ കവുങ്ങ് കൃഷി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

റബര് പുനഃകൃഷിയ്ക്ക് റബര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സഹായവുമായി രംഗത്തുണ്ടെങ്കിലും താല്‍പര്യകുറവ് പ്രകടിപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. ടാപ്പിംഗിന് ആളെ കിട്ടാത്തതും മേഖലയില്‍ വലിയ പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്.

റബറിന് 240 രൂപയായിരുന്ന സമയത്ത് അടയ്ക്കയുടെ വില ഒരു കിലോയ്ക്ക് 50 രൂപയായിരുന്നു. ഇപ്പോള്‍ റബറിന് 200 രൂപയില്‍ താഴെയും അടയ്ക്കയ്ക്ക് 500 ന് മുകളിലുമാണ്.

10 മുതല്‍ 35 വര്‍ഷം റബര്‍ കൃഷിയില്‍ സജീവമായിരുന്നരാണ് പലരും. മുന്‍പ് റബര്‍ കൃഷി ഉണ്ടായിരുന്നതും ജലലഭ്യതയുള്ളതുമായ സ്ഥലങ്ങള്‍ ലീസിന് നല്‍കുന്നതാണ് പുതിയ രീതി. കോഴിവളര്‍ത്തലിനും പന്നിവളര്‍ത്തലിനുമാണ് പലരും ഇത് വാങ്ങുന്നത്.